ഞാനും ബീഫ് ഒക്കെ കഴിച്ചിരുന്ന ആളാണ്, അതുകൊണ്ട് ഇനി എന്നെ കണ്ടാല്‍ അന്ന് തെറി എഴുതിയത് ഞാനാണെന്ന് പറയണം: കൃഷ്ണകുമാര്‍

പശുക്കള്‍ക്കൊപ്പമുള്ള നടന്‍ കൃഷ്ണകുമാറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗോമാതാവുമായി മുന്‍ജന്‍മ ബന്ധമുണ്ടെന്നും താരം പങ്കുവച്ച പോസ്റ്റില്‍ കുറിച്ചിരുന്നു. ഈ പോസ്റ്റ് ട്രോളന്മാര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

തനിക്കെതിരെ വരുന്ന ട്രോളുകള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് കൃഷ്ണകുമാര്‍ ഇപ്പോള്‍. ഭാര്യ സിന്ധുവിന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം പ്രതികരിച്ചത്. ശ്രീശ്രീ രവിശങ്കറിന്റെ ബെംഗളൂരുവിലെ ഗോശാലയില്‍ വച്ചെടുത്ത ചിത്രമാണിത്.

വളരെ പ്രത്യേകതയുളള 2500 പശുക്കള്‍ അവിടെയുണ്ട്. വന്നതെല്ലാം നല്ല കമന്റുകളാണ്. പശുക്കളെക്കാളും ഇഷ്ടം തോന്നിയത് ട്രോള്‍ ചെയ്ത സഹോദരങ്ങളെയാണ്. പാട്ടൊക്കെ എഴുതിയിട്ടുണ്ട്. ഇഷ്ടപ്പെട്ടു, ഇതെല്ലാം നമ്മളെ എന്‍ഗേജ്മെന്റ് ചെയ്യിക്കും.

ഞാനും ബീഫ് ഒക്കെ കഴിച്ചിരുന്നയാളാണ്. പ്രായമൊക്കെ ആയില്ലേ, അതുകൊണ്ട് നിര്‍ത്തിയതാണ്. ഈ രാജ്യത്ത് ബീഫൊന്നും നിരോധിച്ചിട്ടില്ല. ബീഫിനെ കുറിച്ച് തെറ്റായ രീതികള്‍ പ്രചാരണങ്ങള്‍ വന്നു. അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യമാണ് നമ്മുടേത്.

ഇനിയും നിങ്ങള്‍ പ്രതികരിക്കണം. എന്നെ കണ്ടാല്‍, ചേട്ടാ അന്ന് മറ്റേ തെറി എഴുതിയത് ഞാനാണ് എന്നു പറയണം. എനിക്കൊന്നും തോന്നില്ല, എനിക്കാരോടും ദേഷ്യമില്ല. എല്ലാത്തിനേയും വളരെ ലൈറ്റായി കാണാന്‍ ശ്രമിക്കുക എന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം