'പ്രേമ'ത്തില്‍ മോഹന്‍ലാലിനും ഒരു കഥാപാത്രം ഉണ്ടായിരുന്നു, എന്നാല്‍..; വെളിപ്പെടുത്തി കൃഷ്ണ ശങ്കര്‍

അല്‍ഫോന്‍സ് പുത്രന്റെ ‘പ്രേമം’ ഒരുപാട് ആഘോഷിക്കപ്പെട്ട മലയാള ചിത്രങ്ങളില്‍ ഒന്നാണ്. പ്രേമം സിനിമയെ കുറിച്ച് അല്‍ഫോന്‍സ് പുത്രന്റെ സുഹൃത്തും നടനുമായ കൃഷ്ണ ശങ്കര്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പ്രേമത്തില്‍ മോഹന്‍ലാലും ഉണ്ടായിരുന്നു എന്നാണ് കൃഷ്ണ ശങ്കര്‍ പറയുന്നത്.

”പ്രേമം സിനിമയില്‍ ശരിക്കും ലാല്‍ സാര്‍ ഉണ്ടായിരുന്നു. തിരക്കഥ എഴുതുമ്പോള്‍ ലാല്‍ സാറിന്റെ ചെറിയൊരു കഥാപാത്രം അതിലുണ്ടായിരുന്നു, ഒരു പള്ളീലച്ചന്റെ കഥാപാത്രം. എഴുതി വന്നപ്പോള്‍ മൂന്ന് പ്രണയങ്ങള്‍ എങ്ങനെ ഉള്‍ക്കൊള്ളിക്കാം എന്നതിന് വലിയ പ്രാധാന്യം വന്നു.”

”അങ്ങനെ വന്നപ്പോള്‍ പോയ സംഭവമാണ് അത്. കഥ ഞാന്‍ പറയില്ല. അല്‍ഫോന്‍സ് എന്തായാലും ലാല്‍ സാറിനെ വച്ച് സിനിമ ചെയ്യും” എന്നാണ് കൃഷ്ണ ശങ്കര്‍ സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതുപോലെ പ്രേമത്തിലെ ഫൈറ്റ് സീന്‍ ചെയ്യുമ്പോള്‍ സ്ഫടികത്തിലെ ഫൈറ്റ് ആണ് റഫറന്‍സ് ആയി കാണിച്ച് തന്നതെന്നും നടന്‍ വ്യക്തമാക്കുന്നുണ്ട്. ഓടിനടന്ന് അടിക്കുക എന്നതായിരുന്നു റഫറന്‍സ്. എന്തായാലും അല്‍ഫോന്‍സും മോഹന്‍ലാലും ഒന്നിക്കും എന്നാണ് കൃഷ്ണ ശങ്കര്‍ വ്യക്തമാക്കുന്നു.

Latest Stories

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല