ഇനി ഒരു തിരിച്ചുവരവിന് സാദ്ധ്യതയില്ല, വഴികള്‍ അടച്ചു; തന്നെ സീരിയലില്‍ നിന്ന് നീക്കിയതെന്ന് സൂചിപ്പിച്ച് കൃഷ്ണകുമാര്‍

കൂടെവിടെ പരമ്പരയിലെ കൃഷ്ണകുമാര്‍ അവതരിപ്പിച്ച കഥാപാത്രം ആദി സാറിന്റെ അസാന്നിദ്ധ്യം ആരാധകരെ വലിയ വിഷമത്തിലാക്കിയിരുന്നു. . ഋഷിയുടെ അച്ഛന് എന്തു പറ്റിയെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ഒടുവില്‍ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണവുമായി നടന്‍ കൃഷ്ണകുമാര്‍ എത്തുകയും ചെയ്തു.

ഇലക്ഷന്‍ റിസള്‍ട്ടിനു ശേഷം ഏപ്രിലില്‍ ആണ് അവസാനമായി ഇതില്‍ അഭിനയിച്ചതെന്നും അന്ന് എന്തോ കാരണം പറഞ്ഞ് തന്റെ കഥാപാത്രത്തെ മനഃപൂര്‍വ്വം ഒഴിവാക്കുകയായിരുന്നുവെന്നും കൃഷ്ണകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പ്രിയ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ എന്ത് പറയണമെന്നറിയാതെ ചിലപ്പോള്‍ വിഷമിക്കാറുണ്ട്. സീരിയല്‍ വ്യവസായം നല്ലതാണ്. നല്ല നിര്‍മ്മാണ കമ്പനികള്‍ ഉണ്ട്. സംവിധായകര്‍ ഉണ്ട്. ധാരാളം പേര്‍ക്ക് ജോലി കൊടുക്കുന്ന ഒരു മേഖലയുമാണ് . എന്നാല്‍ എല്ലാ മേഖലയിലേയും പോലെ ഇവിടെയും നന്മ തിന്മകള്‍ സ്വഭാവികമായും ഉണ്ടാവാമല്ലോ. ഇങ്ങനെയൊക്കെ ആണെങ്കിലും എന്റെ മനസ്സ് എന്നോട് പറഞ്ഞു കൊണ്ടേയിരിക്കുന്ന ഒരു കാര്യം ഉണ്ട്..വലിയ ഒരു കുതിപ്പിന് മുമ്പ് പ്രകൃതി നമ്മളെ രണ്ടടി പുറകോട്ടു എടുപ്പിക്കും.

‘Trust the timing of God’ എന്ന് ചിലര്‍ പറയും. ഞാന്‍ വിശ്വസിക്കുന്നത് ‘GPS’സ്സിലാണ്. Gods Positioning System.. ഇതെന്റെ അനുഭവമാണ്.. എന്റേത് മാത്രം..അതിനാല്‍ ജീവിതം പഠിപ്പിച്ചത് നന്മ ചിന്തിക്കു, നന്മ പറയു, നന്മ പ്രവര്‍ത്തിക്കു… നിങ്ങളെ തേടി നന്മ തന്നെ വരും. എന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴിതാ തന്റെ ഈ സോഷ്യല്‍ മീഡിയ പോസ്റ്റിന് വന്ന കമന്റുകള്‍ക്കും മറുപടി നല്‍കിയിരിക്കുകയാണ് നടന്‍.

സീരിയലില്‍ ആദിയായി തിരിച്ചു വരാന്‍ വേണ്ടി ഞാനും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു എന്ന ഒരു ആരാധകന്റെ കമന്റിന് ഇനി ഒരു തിരിച്ചുവരവിന് സാദ്ധ്യതയില്ല വഴികള്‍ അടച്ചു എന്നാണ് അദ്ദേഹം നല്‍കിയ മറുപടി.

Latest Stories

ആ കാര്യം ഐപിഎല്ലിൽ സംഭവിച്ചാൽ പിന്നെ ഇന്ത്യൻ നായകൻ ആ താരം, അതിനുള്ള സാമ്പിൾ ആണ് ഇന്നലെ ലേല മേശയിൽ കണ്ടത്: റോബിൻ ഉത്തപ്പ

ഐശ്വര്യയോട് എനിക്ക് നന്ദിയുണ്ട്, അവള്‍ കുഞ്ഞിനെ നോക്കുന്നതിനാല്‍ എനിക്ക് സിനിമ ചെയ്യാം: അഭിഷേക് ബച്ചന്‍

പെർത്തിൽ ഓസ്‌ട്രേലിയൻ ഡെത്ത്; തുടക്കം ഗംഭീരമാക്കി ഇന്ത്യ; ഇത് ടീം ഗെയിമിന്റെ വിജയം

'സ്ത്രീകളെ അനാദരിച്ചതുകൊണ്ടാണ് അസുരന് ഇങ്ങനെയൊരു വിധി വന്നത്'; ഉദ്ധവ് താക്കറെയെ കടന്നാക്രമിച്ച് കങ്കണ റണൗട്ട്

ഡുപ്ലെസിസ്, അർജുൻ ടെണ്ടുൽക്കർ, വില്യംസൺ..; രണ്ടാം ദിവസം ലേലം ചെയ്യപ്പെടുന്ന കളിക്കാര്‍

അത് മറുനാടന്റെ എല്ലാ വാര്‍ത്തകള്‍ക്കുമുള്ള പിന്തുണയല്ലാ; ചേലക്കരയിലെ തോല്‍വിയില്‍ ദുഃഖം; ഷാജന് നല്‍കിയ പിന്തുണയില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് രമ്യ ഹരിദാസ്

നാഗചൈതന്യയ്ക്ക് വേണ്ടി പണം പാഴാക്കി കളഞ്ഞു, കുറച്ചധികം ചിലവായിട്ടുണ്ട്..; വൈറലായി സാമന്തയുടെ വെളിപ്പെടുത്തല്‍

"27 കോടി ഞങ്ങൾ മുടക്കില്ലായിരുന്നു, പക്ഷെ ഒരൊറ്റ കാരണം കൊണ്ടാണ് പന്തിനെ സ്വന്തമാക്കിയത് "; ലക്‌നൗ സൂപ്പർ ജയന്റ്സ് ഉടമയുടെ വാക്കുകൾ വൈറൽ

'സാമന്തയുടെ ഏഴയലത്ത് വരില്ല'; കിസ്സിക് ഗാനത്തില്‍ തൃപ്തരാകാതെ ആരാധകര്‍!

ഇങ്ങനെയും ഉണ്ടോ മണ്ടന്മാർ, ലേലത്തിലെ ഏറ്റവും മോശം തന്ത്രം അവരുടെ: റോബിൻ ഉത്തപ്പ