കോവിഡ് കാലമാണ്, അവിടെ വെച്ച് കോവിഡ് പിടിച്ചു മരിച്ചിരിക്കാനും സാദ്ധ്യത; നടനെ മന:പൂര്‍വ്വം ഒഴിവാക്കിയത്, ഇത് ഈ രംഗത്തിന്റെ ശാപമെന്ന് കൃഷ്ണകുമാര്‍

കൂടെവിടെ പരമ്പരയില്‍ ഒരു വലിയ കുറവ് അനുഭവപ്പെട്ടത് ആദി സാറായിരുന്നു. ഋഷിയുടെ അച്ഛന് എന്തു പറ്റിയെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ആദി സാറായി സീരിയലില്‍ അഭിനയിക്കുന്നത് ആരാധകരുടെ പ്രിയപ്പെട്ട നടന്‍ കൃഷ്ണകുമാറാണ്. ഇപ്പോഴിതാ ആദി സാര്‍ എന്നുവരും എന്ന കാര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ കൃഷ്ണകുമാര്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ,

ആദിയും ഞാനും”.. നമസ്കാരം… എല്ലാവർക്കും സുഖമെന്നു വിശ്വസിക്കുന്നു.. അടുത്തിടെ ആയി യാത്രകൾ ആയിരുന്നു.. യാത്രയിലുടനീളം പലതരം ആളുകളെ കണ്ടു മുട്ടി. ഇടയ്ക്കു മലയാളികളെയും. അവർ ആദ്യം ചോദിക്കുന്നത് എന്നെയും, എന്റെ കുടുംബത്തിന്റെയും വിശേഷങ്ങൾ ആണ്.. ചിലർ ഭാര്യയെ പറ്റി, മറ്റു ചിലർ മക്കളെ പറ്റി. ചുരുക്കം ചിലർ സീരിയൽ വിശേഷവും. സ്വഭാവികമായും നമ്മുടേതായ സീരിയൽ അല്ലെങ്കിൽ സിനിമ ആ സമയത്തു ടീവിയിൽ പോകുമ്പോൾ അതിൽ എന്നെ ഇഷ്ടപെട്ടാൽ, ആ കഥാപാത്രത്തെ സ്നേഹിച്ചാൽ, അതിനെ പറ്റിയാവും ചോദ്യങ്ങൾ. ഇപ്പോൾ “കൂടെവിടെ” എന്ന സീരിയലിലെ “ആദി” എന്ന കഥാപാത്രത്തെ ഇഷ്ടപ്പെട്ടതുകൊണ്ടാവാം “ആദി സാറിന്റെ ” വിശേഷങ്ങൾ ചോദിക്കാറുണ്ട്. നാല് മാസമായി “കൂടെവിടെ”യിൽ അഭിനയിച്ചിട്ടു. അതിനാൽ ഇപ്പോൾ ഉള്ള എപ്പിസോഡുകളിൽ “ആദി സാർ” ഇല്ല. ഓർമ ശെരിയാണെങ്കിൽ ഇലക്ഷൻ റിസൾട്ടിനു ശേഷം ഏപ്രിലിൽ ആണ് അവസാനമായി ഇതിൽ അഭിനയിച്ചത്. അന്ന് എന്തോ കാരണം പറഞ്ഞു ബനാറസിലേക്ക് “ആദി സാറി”നെ കയറ്റി വിട്ടു. പിന്നെ തിരിച്ചു വന്നിട്ടില്ല. കോവിഡ് കാലമാണ്, അവിടെ എങ്ങാനും വെച്ച് കോവിഡ് പിടിച്ചു മരിച്ചിരിക്കാനും സാധ്യതയുണ്ട്. പ്രോട്ടോകോൾ പ്രകാരം സംസ്കാരം അവിടെ നടന്നും കാണാം. അടുത്തിടെ അറിയാൻ കഴിഞ്ഞു ഇതിന്റെ എഴുത്തുകാരനും മാറിയതായി. ഇപ്പോൾ പുതിയ ഒരു ആൾക്കാണ് അതിന്റെ നിയോഗം. സീരിയൽ മേഖലയിൽ ഇത് അത്ര വലിയ സംഭവമൊന്നുമല്ല . കാരണം സീരിയൽ ഒരു നീണ്ട ട്രെയിൻ യാത്ര പോലെ ആണ്. തുടങ്ങുമ്പോൾ കുറച്ചു യാത്രക്കാർ ഉണ്ടാകും. ഇടയ്ക്കു പലരും ഇറങ്ങും, കയറും. ഓടിക്കുന്നവർ മാറും, TTE മാർ മാറും. സകലതും മാറും. ചിലർ മാത്രം ചിലപ്പോൾ യാത്രാവസാനം വരെ അതിൽ കാണും. അതെന്താ എന്നു ചോദിച്ചാൽ അത് അങ്ങനെയാണ്. പണ്ട് മുതലേ, അതായത് സീരിയൽ കണ്ടുപിടിച്ച കാലം മുതൽ ഇങ്ങനെയാണ്. ഇംഗ്ലീഷ് ചാനലിലും, ഹിന്ദിയിലും അതിനു ശേഷം മലയാളസീരിയലിലും കഥാപാത്രം നിലനിൽക്കും, നടന്മാർ മാറും. സീരിയലിന്റെ ശാപമാണിത്. ഇങ്ങനെ സംഭവിക്കുമ്പോൾ ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്, എനിക്കാരോടാണ് കടപ്പാടുള്ളത്.? എന്റെ കടപ്പാട് സീരിയൽ തുടർന്നു കാണുന്ന, സീരിയൽ ഇഷ്ടപെടുന്ന, എന്നെ സ്നേഹിക്കുന്ന, എന്നെ ഞാനാക്കിയ ലക്ഷകണക്കിന് മലയാളി പ്രേക്ഷകരോടാണ്. പ്രത്യേകിച്ചും എന്റെ സഹോദരിമാരായ സ്ത്രീ പ്രേക്ഷകരോട്… “ആദി സാർ ” എന്ന് വരും എന്ന, അവരുടെ സ്നേഹവും വിഷമവും കലർന്ന ചോദ്യത്തിന് കൃത്യമായ ഒരു മറുപടി എന്റെ കയ്യിലില്ല. ഒന്നും നമ്മുടെ കൈകളിലല്ല എന്ന് നമ്മൾ പറയാറുണ്ടല്ലോ.. ഇതും എന്റെ കൈകളിലല്ല. 2006 മുതൽ സീരിയലിൽ നിന്നും വിട്ടുനിന്ന ഞാൻ ഒരു നിയോഗം പോലെ “കൂടെവിടെ”യുടെ ഭാഗമായി.. 32 കൊല്ലമായി ക്യാമെറക്ക് മുന്നിൽ വന്നിട്ട്. കലാരംഗത്തേക്കാൾ ഇന്നു മറ്റൊരു മേഖലയിൽ താല്പര്യവും ചുമതലയും വന്നതിനാൽ “ആദിസാറിന്റെ” തിരോധാനത്തെപറ്റി അധികം ചിന്തിക്കാറില്ല. പക്ഷെ പ്രിയ പ്രേക്ഷകരുടെ ചോദ്യങ്ങൾക്കു മുന്നിൽ എന്ത് പറയണമെന്നറിയാതെ ചിലപ്പോൾ വിഷമിക്കാറുണ്ട്. സീരിയൽ വ്യവസായം നല്ലതാണ്. നല്ല നിർമാണ കമ്പനികൾ ഉണ്ട്. സംവിധായകർ ഉണ്ട്. ധാരാളം പേർക്ക് ജോലി കൊടുക്കുന്ന ഒരു മേഖലയുമാണ് . എന്നാൽ എല്ലാ മേഖലയിലേയും പോലെ ഇവിടെയും നന്മ തിന്മകൾ സ്വഭാവികമായും ഉണ്ടാവാമല്ലോ. ഇങ്ങനെയൊക്കെ ആണെങ്കിലും എന്റെ മനസ്സ് എന്നോട് പറഞ്ഞുകൊണ്ടേയിരിക്കുന്ന ഒരു കാര്യം ഉണ്ട്..വലിയ ഒരു കുതിപ്പിന് മുൻപ് പ്രകൃതി നമ്മളെ രണ്ടടി പുറകോട്ടു എടുപ്പിക്കും. “Trust the timing of god” എന്ന് ചിലർ പറയും. ഞാൻ വിശ്വസിക്കുന്നത് “GPS”സ്സിലാണ്. Gods Positioning System.. ഇതെന്റെ അനുഭവമാണ്.. എന്റേത് മാത്രം..അതിനാൽ ജീവിതം പഠിപ്പിച്ചത് നന്മ ചിന്തിക്കു, നന്മ പറയു, നന്മ പ്രവർത്തിക്കു… നിങ്ങളെ തേടി നന്മ തന്നെ വരും.. സുനിശ്ചിതം.. ജയ് ഹിന്ദ്

Latest Stories

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം

സന്നിധാനത്ത് നിന്ന് പാമ്പുകളെയും കാട്ടുപന്നികളെയും പിടികൂടി; യാത്രയ്ക്കായി പരമ്പരാഗത പാതകള്‍ മാത്രം സ്വീകരിക്കാന്‍ നിര്‍ദ്ദേശം

നാഷണൽ അത്ലറ്റിക്സ് മീറ്റിന് മുടക്കാൻ 60 ലക്ഷമില്ല, അർജന്റീനക്ക് വേണ്ടി മുടക്കാൻ 100 കോടി

പാകിസ്ഥാൻ ക്രിക്കറ്ററുടെ മരണ വാർത്ത സ്ഥിതീകരിച്ച് ബോർഡ്, അനുശോചനം അറിയിച്ച് ആരാധകർ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തന്നെ ഹാജരാക്കാൻ പൊലീസിനോട് കോടതി

BGT 2024-25: ഇന്ത്യൻ ബോളേഴ്‌സ് എന്ന സുമ്മാവ; ഓസ്‌ട്രേലിയയെ വട്ടം ചുറ്റിച്ച് താരങ്ങൾ; തിരിച്ച് വരവ് ഗംഭീരം

'ഞാൻ മുസ്ലീം ചെക്കനുമായി പ്രണയത്തിലാണെന്ന് എല്ലാവരും കരുതി'; ചുരുളം മുടിയുള്ളവരെല്ലാം ടെററിസ്റ്റ് നക്സലേറ്റ്: മെറീന മൈക്കിൾ

എന്തായാലും പോകുവല്ലേ നീ ഇതാ പിടിച്ചോ ഒരു ഫ്ലയിങ് കിസ്, ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലെ സ്ലെഡ്ജിങ് ഉത്സവത്തിന് തുടക്കം; കോഹ്‌ലി ഉൾപ്പെടുന്ന വീഡിയോ വൈറൽ

വിരാട് കോഹ്‌ലിയുടെ കൈയിൽ ബാറ്റ് തന്നെ അല്ലെ, ഇങ്ങനെ ആണെങ്കിൽ പുറത്താവുന്നതാണ് നല്ലത്; സഞ്ജുവിന് അവസരം നൽകണമെന്ന് ആരാധകർ

'കുട്ടികൾക്ക് പഠനാനുഭവം നഷ്ടമാക്കരുത്, വാട്സാപ്പ് വഴി നോട്‌സ് അയക്കുന്നത് ഒഴിവാക്കണം'; സർക്കുലർ നൽകി വിദ്യാഭ്യാസ വകുപ്പ്