'ഓരോ വീട്ടില്‍ ഓരോ ബോട്ട്' പദ്ധതി നടപ്പിലാക്കണം..; കൊച്ചിയിലെ വെള്ളക്കെട്ടിനെതിരെ കൃഷ്ണപ്രഭ

സംസ്ഥാനത്ത് മഴ കനത്തതോടെ കൊച്ചി നഗരത്തിലെ മിക്ക പ്രദേശങ്ങളും രംഗത്തെത്തിയിരുന്നു. കൊച്ചിയിലെ വെള്ളക്കെട്ടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി കൃഷ്ണപ്രഭ. കൊച്ചിയില്‍ പലയിടത്തും റോഡുകളില്‍ മുഴുവനും വെള്ളമായതുകൊണ്ട് സാധാ മെട്രോയും വാട്ടര്‍ മെട്രോയും തമ്മില്‍ എത്രയും പെട്ടന്ന് ബന്ധിപ്പിക്കണമെന്നാണ് താരം പറയുന്നത്.

സര്‍ക്കാറിനെ പരിഹസിച്ചു കൊണ്ടാണ് കൃഷ്ണപ്രഭയുടെ പോസ്റ്റ്. സബ്സിഡി വഴി ലഭ്യമാകുന്ന രീതിയില്‍ ‘ഓരോ വീട്ടില്‍ ഓരോ ബോട്ട്’ എന്ന പദ്ധതി ഉടനെ ആരംഭിക്കണം. ആര് ഭരിച്ചാലും ഇതിനൊരു മാറ്റം വരുമെന്ന് തോന്നുന്നില്ല എന്നും നടി പറയുന്നുണ്ട്.

കൃഷ്ണപ്രഭയുടെ കുറിപ്പ്:

ബഹുമാനപ്പെട്ട അധികാരികളോട്, കൊച്ചിയില്‍ പലയിടത്തും റോഡുകളില്‍ മുഴുവനും വെള്ളമായതുകൊണ്ട് സാധാ മെട്രോയും വാട്ടര്‍ മെട്രോയും തമ്മില്‍ എത്രയും പെട്ടന്ന് ബന്ധിപ്പിക്കണം! മെട്രോ സ്റ്റേഷനുകളില്‍ എത്താന്‍ വേണ്ടി വാട്ടര്‍ മെട്രോയുടെ സൗകര്യം ഒരുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

അല്ലെങ്കില്‍ സബ്സിഡി വഴി ലഭ്യമാകുന്ന രീതിയില്‍ ‘ഓരോ വീട്ടില്‍ ഓരോ ബോട്ട്’ എന്ന പദ്ധതി ഉടനെ ആരംഭിക്കണം.. വര്‍ഷങ്ങളായി ഈ അവസ്ഥയ്ക്ക് ഒരു മാറ്റമില്ലാത്തത് കുറച്ച് കഷ്ടം തന്നെ.. ആര് ഭരിച്ചാലും ഇതിനൊരു മാറ്റം വരുമെന്ന് തോന്നുന്നില്ല.. നമ്മുടെ വിധി! അല്ലാതെ എന്ത് പറയാനാണ്.

അതേസമയം, കൊച്ചി കളമശ്ശേരിയില്‍ ഏകദേശം 400 ഓളം വീടുകളില്‍ വെള്ളം കയറി. കോട്ടയം, പാല, ആലപ്പുഴ എന്നിവടങ്ങളിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ദിവസങ്ങള്‍ക്ക് മുമ്പ് പെയ്ത കനത്ത മഴയില്‍ തൃശൂരിലെ അശ്വിനി ആശുപത്രിയിലും വീടുകളിലും വെള്ളം കയറിയിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ