നായികയ്ക്ക് സ്‌ക്രീന്‍ സ്‌പേസ് കൂടിയാല്‍ ഈഗോ വരുന്ന നടന്മാരാണ് അവര്‍, പക്ഷേ അദ്ദേഹം അങ്ങനെയല്ല: കൃതി സനോണ്‍

ബോളിവുഡില്‍ നിന്നും ഉണ്ടായ ചില ദുരനുഭവങ്ങളെ കുറിച്ച് നടി കൃതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത് സിനിമയില്‍ നായികയ്ക്ക് സ്‌ക്രീന്‍ സ്‌പേസ് കൂടിപ്പോയാല്‍ ഈഗോ വരുന്ന നടന്മാര്‍ ബോളിവുഡില്‍ നിരവധിയാണ് എന്നാണ് കൃതി പറയുന്നത്. താന്‍ തന്നെ അത് അനുഭവിച്ച് അറിഞ്ഞിട്ടുണ്ടെന്നും കൃതി പറയുന്നു.

ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് തനിക്കുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് കൃതി സനോണ്‍ പറയുന്നത്. സ്‌ക്രീന്‍ സ്‌പേസ് തുല്യമായി പങ്കിടാന്‍ മറ്റുള്ളവരെ അനുവദിക്കുന്ന നായകന്മാര്‍ വളരെ കുറവാണ്.

അറുപത് ശതമാനം നായികയും നാല്‍പത് ശതമാനം നായകനും വരുന്ന ഒരു സിനിമ ചെയ്യാന്‍ മിക്ക നായക നടന്മാരും തയ്യാറാകാത്ത സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. ആരും അത് ചെയ്യാന്‍ തയ്യാറായില്ല. അതിനാല്‍ ഈ കാര്യങ്ങള്‍ അല്‍പ്പം ബോളിവുഡില്‍ മാറേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. അതേ സമയം അത്രരംഗി രേയില്‍ അക്ഷയ് ചെയ്തത് വളരെ പ്രശംസനീയമാണ്. ചെറുതെങ്കിലും നല്ല വേഷമായിരുന്നു. വലിയ പ്രാധാന്യം ഇല്ലാതിരുന്നിട്ടും അക്ഷയ് കുമാര്‍ അത് മനോഹരമായി ചെയ്തുവെന്നത് അഭിനന്ദിക്കേണ്ട ഒന്ന് തന്നെയാണ്. അവര്‍ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും അവസാനം റിലീസ് ചെയ്ത കൃതി സനോണ്‍ സിനിമകള്‍ മിമിയും ഹം ദോ ഹമാരേ ദോയുമായിരുന്നു. അതില്‍ മിമി നെറ്റ്ഫ്‌ലിക്‌സിലാണ് സ്ട്രീം ചെയ്തത്. സറോ?ഗസി പ്രമേയമായ സിനിമ അവതരണത്തിലെ വ്യത്യസ്തതകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്