നടിയായാല്‍ നിന്നെ ആര് കെട്ടാനാണെന്ന് അവര്‍ പറഞ്ഞു, ഇപ്പോള്‍ ചിരിവരും: കൃതി

മിമിയുടെ വിജയത്തോടെ ബോളിവുഡിലെ ശ്രദ്ധേയ താരമായിരിക്കുകയാണ് നടി കൃതി സനോണ്‍. ഗോഡ് ഫാദറിന്റെ പിന്‍ബലമില്ലാതെ കടന്നുവന്ന് തന്റേതായ ഒരിടം കണ്ടെത്തിയ നടി തന്റെ അഭിനയമോഹത്തോട് കുടുംബവും സുഹൃത്തുക്കളും പ്രതികരിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍.

തന്റെ വിവാഹത്തെക്കുറിച്ച് പോലും അവര്‍ ആശങ്കപ്പെട്ടിരുന്നുവെന്നാണ് കൃതി പറയുന്നത്. നടിമാരെ ആരും വിവാഹം കഴിക്കില്ലെന്നായിരുന്നു അവരുടെ ധാരണയെന്നാണ് കൃതി പറയുന്നത്.” നടിയേയും മോഡലിനേയും ആരും കല്യാണം കഴിക്കില്ല. കല്യാണം വൈകും. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ചിരിയാണ് വരിക. ഞാന്‍ അതൊക്കെ കേട്ട് പൊട്ടിച്ചിരിച്ചിട്ടുണ്ട്” എന്നാണ് കൃതി പറയുന്നത്. തന്നെ സംബന്ധിച്ച് വിവാഹം കഴിക്കുക എന്നതായിരുന്നു അജണ്ടയെന്നും കൃതി ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തന്റെ ആണ്‍ സുഹൃത്തുക്കള്‍ പോലും താനൊരു നടിയായി മാറിയാല്‍ കല്യാണം നടക്കാന്‍ ബുദ്ധിമുട്ടാണെന്നായിരുന്നു പറഞ്ഞിരുന്നതെന്നും അത് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് കൃതി പറയുന്നത്. ”എന്റെ ഒരു ആണ്‍ സുഹൃത്ത്, ഞങ്ങളിപ്പോഴും സുഹൃത്തുക്കളാണ്, പറഞ്ഞത് കല്യാണം ഒരു പ്രശ്നമാകുമെന്നാണ്.

എന്റെ തലമുറയിലുള്ളവരും ഇങ്ങനെയാണല്ലോ ചിന്തിക്കുന്നതെന്ന് എന്നെ ഞെട്ടിച്ചതായിരുന്നു. എന്താണ് എല്ലാവരും കല്യാണത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നതെന്നതും എന്നെ അത്ഭുതപ്പെടുത്തിയിരുന്നു” എന്നാണ് കൃതി പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം