ബ്രഹ്‌മാസ്ത്ര വലിയ പരാജയമായിരുന്നുവെന്നും കരണ്‍ ജോഹര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും ആരോപിച്ച് കെആര്‍കെ. തുടര്‍ന്ന് മുകേഷ് അംബാനി കരണിന് 300 കോടി കടം കൊടുത്തുവെന്നും കെആര്‍കെ പറയുന്നുണ്ട്.
”സോഴ്സുകള്‍ പ്രകാരം, കുറച്ച് നാളുകള്‍ മുമ്പ് കരണ്‍ ജോഹര്‍ തന്റെ വീട്ടില്‍ വച്ചൊരു ആത്മഹത്യാ നാടകം കളിച്ചിരുന്നു. ബ്രഹ്‌മാസ്ത്രയുടെ കനത്ത പരാജയമാണ് കാരണം. തുടര്‍ന്ന് മുകേഷ് അംബാനി അദ്ദേഹത്തിന് 300 കോടി കടമായി നല്‍കിയിരിക്കുകയാണ്.
ഇപ്പോഴത്തെ ചോദ്യം എന്തെന്നാല്‍, ബ്രഹ്‌മസാത്രയുടെ വന്‍ പരാജയത്തോടെ താന്‍ കടത്തിലായെന്ന് കരണ്‍ ജോഹര്‍ എന്തുകൊണ്ട് ലോകത്തോട് പറയുന്നില്ല എന്നാണ്” എന്നായിരുന്നു കെആര്‍കെയുടെ ട്വീറ്റ്.
എന്നാല്‍ കെആര്‍കെയുടെ ട്വീറ്റിനോട് കരണ്‍ ജോഹര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബ്രഹ്‌മാസ്ത്രയുടെ റിലീസ് സമയത്തും കെആര്‍കെ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു.
”തീയേറ്ററുകള്‍ കാലിയാണെങ്കിലും ബ്രഹ്‌മാസ്ത്ര വന്‍ വിജയമാണ്. കാരണം ചൊവ്വയില്‍ നിന്നും ബുധനില്‍ നിന്നുമൊക്കെ അന്യഗ്രഹ ജീവികള്‍ സിനിമ കാണാന്‍ വരുന്നുണ്ട്. പക്ഷെ നിര്‍ഭാഗ്യവശാല്‍ അന്യഗ്രഹ ജീവികളെ മനുഷ്യര്‍ക്ക് കാണാന്‍ സാധിക്കില്ല” എന്നായിരുന്നു കെആര്‍കെയുടെ പരിഹാസം.
”ഞാന്‍ ബ്രഹ്‌മാസ്ത്രയുടെ റിവ്യു ചെയ്തില്ല. എന്നിട്ടും ആളുകള്‍ ചിത്രം കാണാന്‍ പോയില്ല. അതിനര്‍ത്ഥം ചിത്രം വന്‍ ദുരന്തമാണെന്നാണ്. ഈ ചിത്രത്തിന്റെ പരാജയത്തിന് കരണ്‍ ജോഹര്‍ എന്നെ കുറ്റം പറയില്ലെന്ന് കരുതുന്നു” എന്നും കെആര്‍കെ അന്ന് ട്വീറ്റ് ചെയ്തിരുന്നു.