ദീപിക ആന്റി ആഞ്ജലീന ജോളിയാകാന്‍ നോക്കുകയാണ്..; പരിഹാസം, അഭിപ്രായത്തില്‍ മലക്കം മറിഞ്ഞ് കെ.ആര്‍.കെ

ഷാരൂഖ് ചിത്രം പത്താന്റെ കാര്യത്തില്‍ ബോളിവുഡിന്റെ വിവാദനായകന്‍ കമാല്‍ ആര്‍ ഖാന് തുടക്കം മുതല്‍ ഇരട്ടമുഖമാണ്. ‘ഷുവര്‍ ഷോട്ട് ബോക്സ് ഓഫീസ് ദുരന്തമായാണ് അദ്ദേഹം ചിത്രത്തെ ആദ്യം വിശേഷിപ്പിച്ചത്.

എന്നാല്‍ ഷാരൂഖ് ഖാന്‍ നായകനായ ചിത്രം യുകെയിലും യുഎസിലും ഗള്‍ഫിലും വമ്പന്‍ ഓപ്പണിങ്ങിന് സാക്ഷ്യം വഹിക്കാന്‍ പോകുന്നുവെന്ന് അടുത്തിടെ ഇദ്ദേഹം തന്നെ അവകാശപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ദീപിക പദുക്കോണിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് കെ ആര്‍കെ. പത്താനില്‍ ദീപിക ഹോളിവുഡ് സൂപ്പര്‍ത്താരം ആഞ്ജലീന ജോളിയെ കോപ്പിയടിച്ചുവെന്നാണ് കെആര്‍കെയുടെ ആരോപണം.

ദീപിക ആന്റി ആഞ്ജലീനയെപ്പോലെയാകാന്‍ ശ്രമിക്കുകയാണ്. സത്യത്തില്‍ മാഡം, എന്തായിരുന്നു നിങ്ങള്‍ ചെയ്യേണ്ടത്? നിങ്ങള്‍ ഒരു ആക്ഷന്‍ രംഗത്തില്‍ അഭിനയിക്കുന്ന ആളല്ലേ, ആക്ഷന്‍ സീക്വന്‍സുകള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ ഒരു സെക്‌സി നായികയെപ്പോലെ തോന്നിക്കുന്നത് എന്തിനാണ്. കെആര്‍കെ കുറിച്ചു.

അതേസമയം, മുമ്പ് ദീപിക പദുക്കോണിനെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ഷാരൂഖ് ഖാന്‍ തനിക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണെന്ന് കെആര്‍കെ തന്നെ നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ഇതുവരെ ഒരു അപ്ഡേറ്റും ഉണ്ടായിട്ടില്ല.