വൃദ്ധനായില്ലേ, ഇനി ഇങ്ങനെ മുട്ടുകുത്തി നില്‍ക്കുന്നതൊക്കെ അപകടമാണ്, സൂക്ഷിക്കണം: അക്ഷയ്കുമാറിന് എതിരെ കെ.ആര്‍.കെ

ബോളിവുഡിന്റെ വിവാദനായകനാണ് കമാല്‍ ആര്‍ ഖാന്‍. താരങ്ങളെ പലപ്പോഴും പരിഹസിച്ച് വിമര്‍ശനങ്ങളേറ്റു വാങ്ങാറുള്ള ഇദ്ദേഹത്തിന്റെ പുതിയ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമാകുന്നത്. നടന്‍ അക്ഷയ് കുമാറിനെയാണ് കെആര്‍കെ ഇത്തവണ പരിഹസിച്ചിരിക്കുന്നത്.

തന്റെ പുതിയ ചിത്രമായ പൃഥ്വിരാജിന്റെ പ്രചാരണ പരിപാടികള്‍ക്കിടെ നടന്‍ മാനുഷി ഛില്ലാറിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രമെടുത്തിരുന്നു. ഇതാണ് കെആര്‍കെയുടെ പരിഹാസത്തിന് പാത്രമായത്.

മുട്ടില്‍ നിന്ന് മാനുഷിയുടെ കൈകളില്‍ പിടിച്ച അക്ഷയ് കുമാറിന്റെ പ്രവൃത്തി പ്രായത്തിന് ചേരാത്തതാണെന്ന് അഭിപ്രായപ്പെടുകയാണ് കെ.ആര്‍.കെ. മാത്രല്ല, അങ്ങനെ ചെയ്താല്‍ അക്ഷയ് കുമാറിന് അത് അപകടമാണെന്നും അദ്ദേഹം പറഞ്ഞു. അക്ഷയ് കുമാറിന് പ്രായാധിക്യം ഉളതിനാല്‍ മുട്ടില്‍നിന്നാല്‍ അപകടമാണല്ലോ എന്ന തരത്തിലാണ് പരിഹാസം. 60-ാം വയസ്സില്‍ ഇങ്ങനെ മുട്ടില്‍ നില്‍ക്കുന്നത് വലിയ നാണക്കേട് തന്നെയെന്ന് നടനെ വിമര്‍ശിക്കുകയാണ് കെ.ആര്‍.കെ.

അതേസമയം നിരവധി ആരാധകരാണ് കെ.ആര്‍.കെയുടെ ഈ ട്രോളിന് മറുപടി പറയുന്നത്. കമാലിനെയും അക്ഷയ് കുമാറിനെയും പരിഹസിക്കുകയാണ് പലരും ഈ ട്വീറ്റില്‍. മുന്‍പ് പലപ്പോഴും ഇതേ രീതിയില്‍ അക്ഷയ് കുമാറിനെതിരെ അധിക്ഷേപം ചൊരിഞ്ഞിട്ടുണ്ട് കെ ആര്‍ കെ . കാനഡയുടെ പൗരത്വമുള്ള നടനെ പലപ്പോഴും കനേഡിയന്‍ കുമാര്‍ എന്നാല്‍ കെആര്‍കെ അഭിസംബോധന ചെയ്യാറുള്ളത്. ചിലപ്പോള്‍ മറ്റു കാരണങ്ങളാലും വിമര്‍ശിക്കാറുണ്ട്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ