ഇത് ദൈവത്തിന്റെ തീരുമാനം ആയിരുന്നില്ല, ഈ മുറിവ് കാലത്തിന് ഉണക്കാനുമാകില്ല; മകളെ കുറിച്ച് ചിത്ര

മകള്‍ നന്ദനയുടെ ജന്മവാര്‍ഷിക ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് ഗായിക കെ. എസ് ചിത്ര. കാലത്തിന് മുറിവുണക്കാനാകില്ല, നന്ദനയുടെ വേര്‍പാട് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ല. ഒരു ദിവസം തന്റെ മകള്‍ക്കി അരികിലേക്ക് എത്തുന്നതിനെ കുറിച്ചുമാണ് ചിത്ര പറയുന്നത്. മകളുടെ ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പ് ആരാധകരുടെ കണ്ണ് നിറയ്ക്കുന്നതാണ്.

“”കാലത്തിന് മുറിവുണക്കാനാകില്ല. ഇത് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ല. ഞങ്ങളുടെ നഷ്ടത്തിന്റെ ആഴം എന്താണെന്ന് ദൈവത്തിന് ശരിക്കും അറിയുമായിരുന്നെങ്കില്‍ നന്ദന ഇന്നും ഞങ്ങള്‍ക്കൊപ്പം ഉണ്ടാവുമായിരുന്നു. കാലം എത്ര കഴിഞ്ഞാലും ഈ ദുഃഖം ഞങ്ങള്‍ക്കൊപ്പമുണ്ടാകും. ഞങ്ങളെ ഓരോരുത്തരെയായി ദൈവം അങ്ങോട്ടു വിളിച്ചു കഴിയുമ്പോള്‍ ഞങ്ങള്‍ വീണ്ടും ഒന്നിച്ചു ചേരും. എന്റെ പ്രിയപ്പെട്ട നന്ദനയ്ക്ക് ഒത്തിരി പിറന്നാള്‍ ആശംസകള്‍”” എന്നാണ് ചിത്രയുടെ കുറിപ്പ്.

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിലാണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയ്ശങ്കറിനും പെണ്‍കുഞ്ഞ് ജനിച്ചത്. എന്നാല്‍ ഈ സന്തോഷം അധികകാലം നീണ്ടു നിന്നില്ല. 2011-ല്‍ ദുബായില്‍ നീന്തല്‍ക്കുളത്തില്‍ വീണ് നന്ദന മരിക്കുകയായിരുന്നു. മരിക്കുമ്പോള്‍ നന്ദനയ്ക്ക് എട്ട് വയസ്സേ ഉണ്ടായിരുന്നുള്ളൂ.

മകളുടെ വിയോഗത്തിന് ശേഷം സംഗീതലോകത്ത് നിന്നും മാറി നിന്ന ചിത്ര ചെറിയ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും തിരിച്ചെത്തിയത്. രഞ്ജിത്ത് ചിത്രം നന്ദനം പുറത്തിറങ്ങിയതിന് ശേഷമാണ് ചിത്രയ്ക്ക് മകള്‍ പിറന്നത്. കൃഷ്ണഭക്തയായ ചിത്ര കുഞ്ഞിന് നന്ദന എന്ന പേരും നല്‍കി.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം