അയോദ്ധ്യ പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും രാമമന്ത്രം ജപിക്കണം, വീടുകളിൽ വിളക്കുകൾ തെളിയിക്കണം: കെ. എസ് ചിത്ര

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് എല്ലാവരും രാമമന്ത്രം ജപിക്കണമെന്നും വീടുകളിൽ വിളക്കുകൾ തെളിയിക്കണമെന്നും ഗായിക കെ. എസ് ചിത്ര.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ചിത്ര ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് നിരവധി വിമർശനങ്ങളാണ് ചിത്രയ്ക്ക് നേരെ ഉയരുന്നത്.

“അയോദ്ധ്യ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്‌ഠാദിനമായ ജനുവരി 22ന് എല്ലാവരും ഉച്ചക്ക് 12.20 ന് ‘ശ്രീരാമ ജയരാമ, ജയജയരാമ’ എന്ന രാമമന്ത്രം ജപിച്ചുകൊണ്ടിരിക്കണം, അതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിൻ്റെ നാനാഭാഗത്തും തെളിയിക്കണം. ഭഗവാൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ എന്ന് പരിപൂർണമായി പ്രാർത്ഥിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു.” എന്നാണ് ചിത്ര വീഡിയോയിൽ പറയുന്നത്.

Read more

കഴിഞ്ഞ ദിവസം ആർ. എസ്. എസിൽ നിന്നും കെ. എസ് ചിത്ര അക്ഷതം സ്വീകരിച്ചിരുന്നു. മലയാള സിനിമ താരങ്ങളായ മോഹൻലാൽ, ശ്രീനിവാസൻ, ദിലീപ്, കാവ്യ മാധവൻ, തുടങ്ങിയവരും അക്ഷതം സ്വീകരിച്ചിരുന്നു.