ഞാന്‍ അന്ന് ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടു; തുറന്നുപറഞ്ഞ് സേക്രഡ് ഗെയിംസ് താരം

തനിക്ക് കൗമാര കാലത്ത് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് സേക്രഡ് ഗെയിംസ് നടി കുബ്ര സെയ്ത്. തന്റെ പുസ്തകമായ ‘ഓപ്പണ്‍ ബുക്ക്: നോട്ട് ക്വയറ്റ് എ മെമ്മോയറി’ലാണ് അവര്‍ തന്റെ അനുഭവം തുറന്നുപറഞ്ഞിരിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ താന്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് നടി പറയുന്നത്.

കൗമാരപ്രായത്തില്‍ ഒരു കുടുംബ സുഹൃത്തില്‍ നിന്ന് ഉണ്ടായ ദുരനുഭവമാണ് അവര്‍ പങ്കുവയ്ക്കുന്നത്. ഈ പീഡനം രണ്ടര വര്‍ഷത്തോളം നീണ്ടു നിന്നു. പതിനേഴ് വയസ്സുള്ളപ്പോഴാണ് പീഡനം തുടങ്ങിയത്. തന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തമെന്നാണ് പുസ്തകത്തില്‍ ഈ സംഭവത്തേക്കുറിച്ച് അവര്‍ പറയുന്നത്.

ഈ സംഭവത്തെക്കുറിച്ച് തനിക്ക് നാണക്കേടനുഭവപ്പെട്ടെന്നും അമ്മയോട് പോലും ഇതേക്കുറിച്ച് പറയാനായില്ല എന്നുമാണ് നടി പറയുന്നത്. സ്വന്തം വീടിനുള്ളില്‍ ഇത് സംഭവിച്ചപ്പോള്‍ തന്റെ അമ്മ അറിഞ്ഞില്ലെന്നും, അതില്‍ അമ്മ ക്ഷമ ചോദിച്ചെന്നും കുബ്ര സെയ്ത് എഴുതി.

സമീപകാലത്ത്, കങ്കണ റണാവത്ത്, ദീപിക പദുക്കോണ്‍, സോനം കപൂര്‍, ജാസ്മിന്‍ ഭാസിന്‍ തുടങ്ങിയ താരങ്ങളും തങ്ങള്‍ക്കുണ്ടായ സമാന അനുഭവങ്ങളും അതേല്‍പ്പിച്ച മാനസിക ആഘാതത്തേക്കുറിച്ചും പറഞ്ഞിരുന്നു. സേക്രഡ് ഗെയിംസിന് പുറമെ സുല്‍ത്താന്‍, ജവാനി ജാനെമന്‍,ഗല്ലി ബോയ് തുടങ്ങിയ ചിത്രങ്ങളിലും കുബ്ര സെയ്ത് അഭിനയിച്ചിട്ടുണ്ട്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു