തമിഴില്‍ പോയതോടെ ഭയങ്കര പൈസയാണ് ചോദിക്കുന്നതെന്നാണ് പറയുന്നത്.. പട്ടിണി ആണെങ്കിലും വീട്ടില്‍ കിടന്നോളാം; പ്രതികരിച്ച് കുളപ്പുള്ളി ലീല

തമിഴില്‍ അഭിനയിക്കാന്‍ പോയതോടെ ഭയങ്കര പൈസയാണ് ചോദിക്കുന്നത് എന്ന ആരോപണത്തോട് പ്രതികരിച്ച് കുളപ്പുള്ളി ലീല. ഒരു പുതുമുഖം വരികയാണെങ്കില്‍ 10000 രൂപ കൊടുക്കും, അവിടെ ഞാന്‍ ഒരു 3000 രൂപ ചോദിച്ചതാണ് പ്രശ്‌നമാകുന്നത് എന്നാണ് താരം പറയുന്നത്.

തമിഴില്‍ പോയതോടെ തലക്കനമാണ്, പ്രശ്‌നമാണ്, ഭയങ്കര പൈസയാണ് ചോദിക്കുന്നത് എന്നാെക്കെയാണ് പറയുന്നത്. താന്‍ ചോദിക്കുന്ന പൈസയും വാങ്ങുന്ന പൈസയും എന്താണെന്ന് തരുന്നവര്‍ക്ക് അറിയാം. തമിഴ്‌നാട്ടില്‍ സെറ്റില്‍ വ്യത്യാസമുണ്ട്. അന്യനാട്ടില്‍ നിന്ന് വന്നത് കൊണ്ടാണോ എനിക്ക് പ്രായമുള്ളത് കൊണ്ടാണോ എന്നും അറിയില്ല.

പ്രായമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമെല്ലാം അവിടെ പ്രത്യേകത തന്നെയാണ്. വിജയ്‌ക്കൊപ്പം ‘മാസ്റ്റര്‍’ സിനിമയിലാണ് അഭിനയിച്ചത്. സംസാരിച്ച് നില്‍ക്കവെ എല്ലാവരും മാറുന്നത് കണ്ടു. നോക്കുമ്പോള്‍ വിജയ് ഇറങ്ങി വന്നു. ‘വണക്കം പാട്ടി, നീ നല്ല കഴിവുള്ള ആര്‍ട്ടിസ്റ്റാണ് ഞാന്‍ മരുദു എന്ന സിനിമ കണ്ടിരുന്നു’ എന്ന് പറഞ്ഞു.

അത് നമുക്ക് നാഷണല്‍ അവാര്‍ഡ് തന്നെല്ലേ, അത് പോലെ രജിനി സാറും പറഞ്ഞു. ഇത് അല്ലാതെ വെറൊരു തൊഴിലും തനിക്കില്ല. എഴുത്തുകാരുടെ പേനത്തുമ്പത്ത് ഇത് പോലെ കഥാപാത്രങ്ങള്‍ എഴുതിയാലേ തങ്ങള്‍ക്ക് കഞ്ഞി കുടിക്കാന്‍ പറ്റൂ. ഇപ്പോള്‍ വീടിനടുത്തൊക്കെ സീരിയല്‍ നടക്കുന്നുണ്ട്.

അഥവാ ആരെങ്കിലും വിളിക്കുകയാണെങ്കില്‍ 3000 രൂപ ചോദിക്കും. ഒരു പുതുമുഖം വരികയാണെങ്കില്‍ അവര്‍ക്ക് പതിനായിരം കൊടുക്കുന്നതിന് ഒരു കുഴപ്പവും ഇല്ല. ദൈവത്തെ ഓര്‍ത്ത് താനില്ല. പട്ടിണിയാണെങ്കിലും വീട്ടില്‍ കിടന്നോളാം. ഉദ്ദേശിക്കുന്ന പ്രതിഫലം കിട്ടിയാല്‍ സീരിയല്‍ ചെയ്യും എന്നാണ് കുളപ്പുള്ളി ലീല ഒരു അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു