എനിക്ക് സൗകര്യമില്ല.. ഈ ഡയലോഗ് പറയാനും ആട്ടാനും അല്ലല്ലോ നിങ്ങള്‍ എന്നെ വിളിച്ചത്; അഭിമുഖത്തിനിടെ ദേഷ്യപ്പെട്ട് കുളപ്പുള്ളി ലീല, പിന്നാലെ ട്വിസ്റ്റ്

അഭിമുഖത്തിനിടെ അവതാരകനോട് ദേഷ്യപ്പെട്ട് നടി കുളപ്പുള്ളി ലീല. കസ്തൂരിമാന്‍, പുലിവാല്‍ കല്യാണം, ബസ് കണ്ടക്ടര്‍ എന്നിങ്ങനെ നിരവധി സിനിമകളില്‍ ദേഷ്യപ്പെടുന്ന രംഗങ്ങളില്‍ കുളപ്പുള്ളി ലീല അഭിനയിച്ച സീനുകള്‍ ട്രോളുകളില്‍ നിറയാറുണ്ട്. ‘പ്ഫാ’ എന്ന് ആട്ടുന്ന രംഗം അഭിനയിക്കാമോ എന്ന് ചോദിച്ചപ്പോഴാണ് താമശയ്ക്ക് നടി ദേഷ്യപ്പെടുന്നതായി അഭിനയിച്ചത്.

‘അനക്ക് എന്തിന്റെ കേടാ’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് സംഭവം. ”ചേച്ചി ആ സിനിമയില്‍ ഒക്കെ കാണിക്കുന്ന ‘പ്ഫാ’ എന്നൊരു ആട്ടല്‍ ഇല്ലേ, അതൊന്ന് കാണിക്കുമോ, നേരിട്ട് കാണാന്‍ ആഗ്രഹം” എന്നാണ് അവതാരകന്‍ ചോദിക്കുന്നത്.

”പിന്നെ നിങ്ങളെ നേരിട്ട് ആട്ടാന്‍ ഇരിക്കുവല്ലേ ഞാന്‍, എന്നിട്ട് എന്നെ പിടിച്ച് വല്ല കുതിരവട്ടത്തും കൊണ്ടുപോവാന്. എന്നിട്ട് പിന്നെ പറയും ഈ തള്ളയല്ലേ, ആ തള്ളയ്ക്ക് ഒരു ലക്കും ലഗാനുമില്ല, എവിടെ വച്ച് എന്ത് പറഞ്ഞാലും ചെയ്യുമെന്ന്..” നടി പറഞ്ഞതോടെ ”എന്നോട് പറഞ്ഞോ എന്തേലും ഒരു ഡയലോഗ്” എന്ന് അവതാരകന്‍ പറയുന്നുണ്ട്.

ഇതോടെ കൂടുതല്‍ ദേഷ്യപ്പെടുന്നത് പോലെ കുളപ്പുള്ളി ലീല അഭിനയിക്കുകയായിരുന്നു. ”അയ്യാ, പിന്നെ.. സൗകര്യമില്ല, ഞാന്‍ ഇപ്പോ അങ്ങനൊരു ഡയലോഗ് പറഞ്ഞില്ലെങ്കില്‍ നീ ഇപ്പോ വന്ന എന്നെ കൊണ്ട് പറയിപ്പിക്കാന്‍ പറ്റ്വോ? എനിക്ക് സൗകര്യമില്ല. ഈ ഡയലോഗ് പറയാനും ആട്ടാനും അല്ലല്ലോ നിങ്ങള്‍ എന്നെ വിളിച്ചത്.”

”അല്ലല്ലോ സിനിമയുടെ പ്രമോഷന് അല്ലേ.. പിന്നെ എന്ത് വിചാരിച്ചാണ് നിങ്ങള്‍ എന്നോട് ആട്ടാനും ഡയലോഗ് പറയാനും പറയുന്നത്. അല്ല അത് എന്ത് അര്‍ത്ഥത്തില്‍ ആണെന്ന് പറ. നിങ്ങളോട് പറഞ്ഞാല്‍ പറഞ്ഞ കാര്യം ചെയ്താ മതി. അതിന്റെ അപ്പുറം ചെയ്യാന്‍ ആര്‍ക്കും ഓഡര്‍ ഇല്ല. മനസിലായോ അത്” എന്ന് പറഞ്ഞ് ‘പ്ഫാ’ എന്ന് ആട്ടുകയായിരുന്നു.

ഇത് കണ്ട് അവതാരകന്‍ ഞെട്ടിത്തരിച്ച് ഇരിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നീട് കുളപ്പുള്ളി ലീല ചിരിച്ച് രംഗം ശാന്തമാക്കുകയും ചെയ്തു. താന്‍ പേടിച്ചു പോയെന്നും അവതാരകന്‍ പറയുന്നുണ്ട്. ഈ അഭിമുഖത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം