ചായ കുടിക്കാന്‍ തെരുവിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ സാമി സാറും ഒപ്പം കൂടി, മിഴിച്ചിരുന്ന എനിക്ക് ഒരു വാഗ്ദാനവും നല്‍കി: കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്റെ തമിഴ് അരങ്ങേറ്റ ചിത്രമാണ് രെണ്ടഗം. അരവിന്ദ് സ്വാമിയാണ് ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രം. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അരവിന്ദ് സ്വാമി തനിക്ക് നല്‍കിയ വാഗ്ദാനത്തെ കുറിച്ചാണ് കുഞ്ചാക്കോ ബോബന്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ജാക്കിച്ചാന്‍ എന്ന് വിളിക്കും പോലെ, ചാക്കോച്ചാന്‍ എന്നാണ് അദ്ദേഹം തന്നെ വിളിക്കുന്നത്. വളരെ കൂളായ മനുഷ്യന്‍, പുള്ളിയാണോ താനാണോ സീനിയര്‍ എന്ന് സംശയിപ്പിക്കുന്ന പെരുമാറ്റം. പേരെടുത്തൊരു പാചകക്കാരനാണ് അരവിന്ദ് സാമി സാര്‍ എന്നത് തനിക്ക് പുതിയ അറിവായിരുന്നു.

അദ്ദേഹത്തിന്റെ പാചകത്തെപ്പറ്റി പുകഴ്ത്തി വിവരിച്ചത് ബോംബെയിലെ രണ്ട് പ്രധാന ഷെഫുമാരാണ്. ചിത്രീകരണത്തിന് ഇടവേളയുള്ള ഒരു ദിവസം ഭക്ഷണത്തിനായി മുംബൈയിലെ ഒരു വലിയ റെസറ്റോറന്റില്‍ കയറി. രുചിയ്ക്ക് പേരുകേട്ട റെസ്റ്റോറന്റിലിരിക്കുമ്പോഴാണ് അവിടത്തെ ഷെഫുമാര്‍ അടുത്തേക്ക് വരുന്നത്.

ഇരുവരും മുമ്പ് ചെന്നൈയില്‍ വച്ച് സാമി സാറുണ്ടാക്കിയ ഭക്ഷണം കഴിച്ചവരായിരുന്നു. അവര്‍ പിന്നീടങ്ങോട്ട് സംസാരിച്ചതെല്ലാം അദ്ദേഹത്തിന്റെ കൈപുണ്യത്തെ കുറിച്ചും കഴിച്ച ഭക്ഷണത്തിന്റെ രുചിയെ കുറിച്ചുമായിരുന്നു. പുതിയ അറിവുകള്‍ക്കു മുന്നില്‍ മിഴിച്ചിരുന്ന തനിക്ക് നേരെ സാമി സാര്‍ ഒരു വാഗ്ദാനം നല്‍കി.

ഒരു ദിവസം തന്റെ വീട്ടില്‍ വന്ന് കൈപുണ്യം നേരില്‍ ആസ്വദിക്കാനുള്ള അവസരമുണ്ടാക്കും എന്ന്. മുംബൈ, ഗോവ എന്നിങ്ങനെ ഒരുപാട് സ്ഥലങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്. രാവിലെ നടക്കാനിറങ്ങുന്നതും തെരുവിലെ ചെറുകടകളില്‍ ചായ കുടിച്ചിരിക്കുന്നുതുമെല്ലാം സ്ഥിരം പരിപാടിയായിരുന്നു.

ഒരു ദിവസം താനിറങ്ങുമ്പോഴേക്കും ഫോണില്‍ വിളിയെത്തി. ചായ കുടിക്കാനായി തെരുവിലേക്ക് നടന്നു പോകുകയാണെന്ന് പറഞ്ഞപ്പോള്‍ ഞാനും വരുന്നു എന്ന് പറഞ്ഞ് സാമി സാറും ഒപ്പം ചേര്‍ന്നു. സാധനങ്ങള്‍ വാങ്ങാനും സ്ഥലം കാണാനുമായി പിന്നീടങ്ങോട്ടുള്ള യാത്രകളെല്ലാം തങ്ങളൊ ഒരുമിച്ചായിരുന്നു എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം