'പതിനഞ്ചു വര്‍ഷമായി നിന്നോടുള്ള സ്നേഹത്തിന്റെ ക്വാറന്റൈനിലാണ് ഞാന്‍'; വിവാഹ വാര്‍ഷിക ദിനത്തില്‍ കുഞ്ചാക്കോ ബോബന്‍

കൊറോണ ഭീതിയില്‍ ലോക്ഡൗണിലായിരിക്കെ നടന്‍ കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും വിവാഹ വാര്‍ഷിക ദിനമായിരുന്നു ഇന്നലെ. ഇരുവരും ഒന്നായിട്ട് 15 വര്‍ഷങ്ങള്‍ തികഞ്ഞിരിക്കുകയാണ്. വിവാഹ വാര്‍ഷിക ദിനത്തില്‍ കുഞ്ചാക്കോ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പതിനഞ്ചു വര്‍ഷമായി നിന്നോടുള്ള സ്നേഹത്തിന്റെ ക്വാറന്റൈനിലാണ് താനെന്നാണ് കുഞ്ചാക്കോ കുറിച്ചിരിക്കുന്നത്.

“പതിനഞ്ചു വര്‍ഷമായി നിന്നോടുള്ള സ്നേഹത്തിന്റെ ക്വാറന്റൈനിലാണ് ഞാന്‍. അതെനിക്കെന്നും പ്രിയപ്പെട്ടതാണ്. കഴിഞ്ഞ 22 വര്‍ഷമായി നമുക്കു പരസ്പരം അറിയാം. എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്നാണ് നീ. നിന്നെ കാണുന്നതിനും മുമ്പാണ്.. എന്റെ ആദ്യചിത്രത്തില്‍ നിന്റെ പേരിലുള്ള ആ പാട്ട് ഞാന്‍ മൂളുന്നത്. അന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. എന്റെ ജീവിതസഖിയുടെ പേരാണ് അതെന്ന്.. നമുക്കിടയിലെ നല്ലതും ചീത്തയുമെല്ലാം പരസ്പരം അംഗീകരിച്ച് കൈകോര്‍ത്ത് നമ്മള്‍ മുമ്പോട്ടു പോയി..”

“ഇന്ന് നമുക്ക് രണ്ടു പേര്‍ക്കും സ്പെഷ്യലാണ്. നമുക്ക് ഒപ്പം ഇസഹാക്ക് ഉണ്ട്. നിന്റെ അച്ഛനുമമ്മയ്ക്കും നീ നല്ലൊരു മകളായിരുന്നു. നിന്റെ കസിന്‍സിന് നീ നല്ലൊരു സഹോദരിയാണ്… സുഹൃത്താണ്.. എനിക്കുള്‍പ്പെടെ… നല്ലൊരു കാമുകിയാണ്.. (അതെനിക്കു മാത്രം) എനിക്ക് നല്ലൊരു ഭാര്യയാണ്.. എന്റെ കുടുംബത്തിന് നീ നല്ലൊരു മരുമകളും നാത്തൂനുമൊക്കെയാണ്.. ഇപ്പോള്‍ എന്റെ മകന്റെ സൂപ്പര്‍ അമ്മ കൂടിയുമാണ്.. ഒരായിരം ആലിംഗനങ്ങളും ചുംബനങ്ങളും എന്റെ പ്രിയതമയ്ക്ക്….” കുുഞ്ചാക്കോ കുറിച്ചു.

2005 ഏപ്രില്‍ 2നാണ് പ്രിയ ആന്‍ സാമുവല്‍ എന്ന തന്റെ ആരാധികയെ കുഞ്ചാക്കോ ബോബന്‍ വിവാഹം ചെയ്യുന്നത്. 2019 ഏപ്രില്‍ 16നാണ് നീണ്ട കാത്തിരിപ്പിന് ശേഷം അവരുടെ ജീവിതത്തിലേക്ക് കാത്തിരിപ്പിന് വിരാമമിട്ട് കുഞ്ഞ് ഇസ എത്തിയത്.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ