എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെ കൈകളിലെടുത്ത് 2020- ലേക്ക്: കുഞ്ഞ് ഇസയ്‌ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് കുഞ്ചാക്കോയുടെ ആശംസ

ആരാധകര്‍ക്ക് പുതുവത്സര ആശംസകള്‍ നേര്‍ന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. മകന്‍ ഇസഹാക്കിനൊപ്പമുള്ള വീഡിയോ പങ്കുവെച്ചു കൊണ്ടാണ് കുഞ്ചാക്കോയുടെ പുതുവത്സര ആശംസ.

“എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെ കൈകളില്‍ എടുത്തുകൊണ്ട് 2020- ലേക്ക് നീങ്ങുന്നു. എല്ലാവരുടെയും ജീവിതത്തില്‍ അത്ഭുതങ്ങളും സന്തോഷങ്ങളും നിറയട്ടെ. എല്ലാ അനുഗ്രഹങ്ങള്‍ക്കും ദൈവത്തിന് നന്ദി. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും നന്ദി. നല്ലൊരു 2020 ഏവര്‍ക്കും ആശംസിക്കുന്നു.” കുഞ്ചാക്കോ ബോബന്‍ വീഡിയോ പങ്കുവെച്ച് കുറിച്ചു.

Read more

കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഓരോ ദിനവും ഒന്നിനൊന്ന് സ്‌പെഷ്യലാണ്. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ഇരുവരുടെയും ജീവിതത്തിലേക്ക് കടന്നു വന്ന കുഞ്ഞു ഇസയാണ് ഇവരുടെ ദിനങ്ങളെ സ്‌പെഷ്യലാക്കുന്നത്. ഏപ്രില്‍ പതിനേഴിനാണ് കുഞ്ചാക്കോ ബോബന് ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമുള്ള കുഞ്ഞുഅതിഥിയുടെ വരവ് ആരാധകരും വളരെ ആവേശത്തോടെയാണ് ആഘോഷമാക്കിയത്. ഇസഹാക് ബോബന്‍ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന്റെ പേര്.