'ഞാൻ ഭയങ്കര മാന്യനായതുകൊണ്ട് അന്ന് അത് തുറന്നു പറഞ്ഞില്ല'; ശാലിനി-അജിത് പ്രണയത്തെക്കുറിച്ച് കുഞ്ചാക്കോ ബോബൻ

മലയാള സിനിമയിൽ ഏറെ പ്രിയപ്പെട്ട താരജോഡികളായിരുന്നു കുഞ്ചാക്കോ ബോബനും ശാലിനിയും. ‘അനിയത്തിപ്രാവ്’ എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ സിനിമയിൽ അരങ്ങേറ്റം കുറിച്ചതും ശാലിനി ആദ്യമായി നായികാവേഷത്തിൽ എത്തിയതും. സിനിമയോടൊപ്പം തന്നെ ഇരുവരും പ്രേക്ഷകരുടെ ഇഷ്ടജോഡികളായി മാറുകയായിരുന്നു. ശാലിനി-അജിത് പ്രണയത്തെക്കുറിച്ച് കുഞ്ചാക്കോ ബോബൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

നിറം എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്താണ് കുഞ്ചാക്കോ ബോബൻ – ശാലിനി പ്രണയം വലിയ രീതിയിൽ ചർച്ചയാകുന്നത്. ഈ സമയത്ത് ശാലിനി – അജിത് പ്രണയത്തിൽ ഹംസമായി നിൽക്കുകയായിരുന്നു കുഞ്ചാക്കോ എന്ന് ഏതാനും വർഷങ്ങൾക്ക് മുൻപ് നടൻ തന്നെ തുറന്നു പറഞ്ഞിരുന്നു.

ശാലിനിയുടെയും കുഞ്ചാക്കോ ബോബന്റെയും പേരുകൾ ചേർത്ത് ഗോസിപ്പുകൾ വന്നപ്പോഴും എന്തുകൊണ്ടാണ് ഇക്കാര്യം തുറന്നു പറയാതിരുന്നത് എന്ന് പറയുകയാണ് താരം ഇപ്പോൾ. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ഇക്കാര്യം പറഞ്ഞത്. ഞാൻ ഭയങ്കര മാന്യനായതുകൊണ്ടാണ് അത് തുറന്നു പറയാതിരുന്നത് എന്നാണ് കുഞ്ചാക്കോ പറയുന്നത്. നല്ലൊരു സൗഹൃദമാണ് ഇരുവർക്കിമിടയിൽ ഉണ്ടായിരുന്നതെന്നും രണ്ടു പേരുടെയും പ്രണയം പരസ്പരം അറിയാമായിരുന്നു എന്നും കുഞ്ചാക്കോ പറഞ്ഞു.

ഇത്രയധികം ഗോസിപ്പുകൾ വന്നിട്ടും എന്തുകൊണ്ടാണ് ഇക്കാര്യം പുറത്തു പറയാതിരുന്നത് എന്ന ചോദ്യത്തിന് ‘ശാലിനിയും അജിത്തും തമ്മിലുള്ള പ്രണയം നടക്കുന്ന സമയത്ത് ഒരു ഹംസമായി ഇടയ്ക്ക് നിന്നത് താൻ ആയിരുന്നുവെന്നും അത് പുറത്തു പറയാതിരുന്നത് താൻ ഭയങ്കര മാന്യനായതുകൊണ്ടാണ് എന്നുമാണ് കുഞ്ചാക്കോ പറഞ്ഞത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ