ടിനു പാപ്പച്ചന്റെ സംവിധാനത്തില്‍ എത്തിയ കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ചാവേറി’ന് നെഗറ്റീവ് റിവ്യൂകളാണ് റിലീസ് ചെയ്ത ആദ്യ ദിനം തന്നെ തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. നെഗറ്റീവ് അഭിപ്രായങ്ങള്‍ കൂടതാലായി എത്തിയതോടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഡീഗ്രേഡ് ചെയ്യപ്പെടുന്നുണ്ട്.
ഇതിനിടെ ഡീഗ്രേഡിംഗിനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ”ഡീഗ്രേഡ് ചെയ്യുന്നത് ഒരു രീതിയില്‍ നല്ലതാണ്. അമിത പ്രതീക്ഷയില്ലാതെ ആള്‍ക്കാര്‍ വരും. അങ്ങനെ വരുന്നവര്‍ക്ക് സിനിമ ഇഷ്ടമാകുന്നണ്ട്” എന്നാണ് നടന്‍ പറഞ്ഞത്.
ചാവേര്‍ പ്രൊമോഷന്റെ ഭാഗമായി തിയേറ്ററില്‍ എത്തിയപ്പോഴായിരുന്നു കുഞ്ചാക്കോയുടെ പ്രതികരണം. ”നല്ല റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. ഫുള്‍ ഓണ്‍ ആക്ഷന്‍ പടം എന്നതിനെക്കാള്‍, ഇമോഷണല്‍ അറ്റാച്ച്‌മെന്റുള്ള സിനിമ ആയാണ് ചാവേറിനെ ആള്‍ക്കാര്‍ കാണുന്നത്.”
”അതുകൊണ്ട് തന്നെ ഇപ്പോള്‍ കുടുംബ പ്രേക്ഷകര്‍ കയറി തുടങ്ങിയിട്ടുണ്ട്. അവരില്‍ നിന്നും നല്ല അഭിപ്രായങ്ങള്‍ കിട്ടുന്നുണ്ട്. ഡീഗ്രേഡ് ചെയ്യുന്നത് ഒരുരീതിയില്‍ നല്ലതാണ്. കാരണം അമിത പ്രതീക്ഷയില്ലാതെ ആള്‍ക്കാര്‍ വരും. അങ്ങനെ വരുന്നവര്‍ക്ക് സിനിമ ഇഷ്ടമാവുന്നുണ്ട്.”
Read more
”അതുകൊണ്ടാണ് നമ്മള്‍ ഇപ്പോള്‍ തിയേറ്ററില്‍ വന്നിരിക്കുന്നത്. അല്ലെങ്കില്‍ ഒരിക്കലും ധൈര്യപൂര്‍വ്വം ഇങ്ങനെ, ഇതിലും വലിയ തൊലിക്കട്ടിയോടെ നമുക്ക് വരാന്‍ സാധിക്കില്ല. ഡീഗ്രേഡിംഗിന് അപ്പുറമുള്ള പ്രേക്ഷകരെ നമുക്ക് ലഭിക്കുമെന്ന വിശ്വാസം ഉണ്ട്” എന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.