അമ്മ എന്റെ അമ്മ അല്ലായിരുന്നുവെങ്കില്‍ ഞാന്‍ അമ്മയെ വളച്ചേനെ എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്: കുഞ്ചാക്കോ ബോബന്‍

താന്‍ ഏറ്റവും കൂടുതല്‍ കേട്ട ക്ലീഷേ ചോദ്യത്തെ കുറിച്ച് പറഞ്ഞ് കുഞ്ചാക്കോ ബോബന്‍. എന്തുകൊണ്ടാണ് ഗ്യാപ്പ് എടുത്തത് എന്നാണ് ഒരു ചോദ്യം. നിത്യഹരിത നായകന്‍ എന്ന ചോദ്യമാണ് പിന്നീട് വരാറുള്ളത് എന്നുമാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരിക്കുന്നത്.

ബോഗെയ്ന്‍വില്ല സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് കുഞ്ചാക്കോ സംസാരിച്ചത്. ”ഒരുപാട് ഉണ്ടാകും. ഒരു ഗ്യാപ്പ് എടുത്തിട്ട് തിരിച്ചു വന്നാല്‍ ഈ ഗ്യാപ്പില്‍ എന്തു തോന്നി, അങ്ങനത്തെ ചോദ്യം. ഇപ്രാവശ്യം ആ ചോദ്യം ജ്യോതിര്‍മയിക്ക് കൊണ്ടപ്പോള്‍ ഞാന്‍ ഹാപ്പിയായി” എന്നാണ് നടന്‍ പറയുന്നത്.

മകന്‍ തന്റെ പ്രായത്തെ കുറിച്ച് ചോദിച്ചതിനെ പറ്റിയും നടന്‍ പറയുന്നുണ്ട്. ”ഈയിടയ്ക്ക് മോന്‍ ഉറക്കത്തില്‍ എന്നോട് ചോദിച്ചു അപ്പയ്ക്ക് എത്ര വയസായി എന്ന്. അപ്പോ ഞാന്‍ ഇച്ചിരി പ്രായം കുറച്ച് പറയാമെന്ന് വിചാരിച്ചു. എടാ 37 എന്ന്. ഉറക്കത്തില്‍ തന്നെ അവന്‍ മറുപടി തന്നു, അത് ഇച്ചിരി ഓവര്‍ അല്ലേന്ന്.”

”ഉറങ്ങിക്കിടക്കുന്ന എന്റെ മകന് വരെ അത് മനസിലായി തുടങ്ങി. എന്റെ അമ്മയും അപ്പനും കാണാന്‍ അത്യാവശ്യം നല്ലതായിരുന്നു. ഞാന്‍ തന്നെ എന്റെ അമ്മയോട് പറഞ്ഞിട്ടുണ്ട്, അമ്മ എന്റെ അമ്മ അല്ലായിരുന്നുവെങ്കില്‍ ഞാന്‍ അമ്മയെ വളച്ചേനെ എന്ന്. ലൈഫ് എന്‍ജോയ് ചെയ്യുക. ബാക്കി ഉള്ളവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാതിരിക്കുക.”

”നന്നായിട്ട് ഉറങ്ങുന്നു, ഭക്ഷണം കഴിക്കുന്നു, കളിക്കുന്നു, അത്യാവശ്യം കുഴപ്പമില്ലാതെ അഭിനയിക്കാന്‍ ശ്രമിക്കുന്നു, അത്രയേയുള്ളു” എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. അതേസമയം, അമല്‍ നീരദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബോഗെയ്ന്‍വില്ല ഒക്ടോബര്‍ 17ന് ആണ് റിലീസ് ചെയ്യുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ