എനിക്ക് സ്വീകാര്യതയുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല, 'അമ്മ' സംഘടന നോക്കാന്‍ എനിക്ക് ത്രാണിയില്ല: കുഞ്ചാക്കോ ബോബന്‍

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉയര്‍ന്നുവന്ന വിവാദങ്ങളോട് നേരിട്ട് പ്രതികരിക്കാതെ ആയിരുന്നു താരസംഘടനയായ ‘അമ്മ’യിലെ അംഗങ്ങള്‍ കൂട്ടരാജി പ്രഖ്യാപിച്ചത്. അമ്മയുടെ നേതൃസ്ഥാനത്ത് നിന്ന് വര്‍ഷങ്ങളോളം പ്രസിഡന്റ് ആയിരുന്ന മോഹന്‍ലാല്‍ അടക്കമുള്ളവര്‍ രാജിവച്ച് മാറിയ സാഹചര്യത്തില്‍ കുഞ്ചാക്കോ ബോബനെ പോലെയുള്ളവര്‍ നേതൃസ്ഥാനത്തേക്ക് വരണമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.

നവംബര്‍ ഒന്നിന് അമ്മ ആസ്ഥാനത്ത് നടന്ന പൊതുപരിപാടിയില്‍ സംഘടന തിരിച്ചുവരുമെന്ന് സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു. അമ്മയുടെ നേതൃസ്ഥാനത്തേക്ക് വരുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍. തനിക്ക് സ്വീകാര്യതയുണ്ടെന്ന് പറഞ്ഞ്, സംഘടന നോക്കാന്‍ തനിക്ക് ത്രാണിയില്ല എന്നാണ് കുഞ്ചാക്കോ പറയുന്നത്.

”അമ്മ സംഘടനയില്‍ നിന്നും എന്നെ മാറ്റി നിര്‍ത്തുകയോ ഞാന്‍ മാറി നില്‍ക്കുകയോ ചെയ്തിട്ടില്ല. പക്ഷെ കമ്യൂണിക്കേഷന്റെ ഒരു ചെറിയ പ്രശ്‌നം ഉണ്ടായിട്ടുണ്ട്. അതിനപ്പുറം അമ്മ എന്ന സംഘടന എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. അവര്‍ ചെയ്യാനുള്ള എല്ലാ നല്ല പ്രവൃത്തികളുടെയും കൂടെ ഞാനുണ്ടാകും.”

”അതില്‍ യാതൊരു വ്യത്യാസവുമില്ല. അമ്മയുടെ നേതൃസ്ഥാനത്തേക്ക് വരുന്നതിനെ കുറിച്ച് ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നില്ല. എനിക്ക് സ്വീകാര്യതയുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. സംഘടന നോക്കി നടത്താന്‍ കേപ്പബിള്‍ ആകണം. പൃഥ്വിരാജ്, വിജയരാഘവന്‍ ചേട്ടന്‍ എന്നിവരൊക്കെ നേതൃസ്ഥാനത്തേക്ക് വരാന്‍ യോഗ്യതയുള്ളവരായി തോന്നിയിട്ടുണ്ട്.”

”ജെന്റില്‍മാന്‍ പദവി ബാധ്യതയായി തോന്നിയിട്ടില്ല. അത് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. സ്വഭാവത്തിന്റെ ഭാഗമാണ്” എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. അതേസമയം, പുതിയ കമ്മിറ്റിക്ക് വേണ്ടിയുള്ള ചര്‍ച്ചക്കള്‍ക്ക് താന്‍ തുടക്കം കുറിച്ചു. എല്ലാവരെയും തിരിച്ച് കൊണ്ട് വരും എന്നായിരുന്നു സുരേഷ് ഗോപി നവംബര്‍ ഒന്നിന് നടന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്.

Latest Stories

എന്തൊക്കെയാ ഈ മെഗാ താരലേലത്തിൽ നടക്കുന്നേ; വമ്പൻ നേട്ടങ്ങളുമായി താരങ്ങളും ടീമുകളും

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ലായിരുന്നു; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി പിഎസ് ശ്രീധരന്‍ പിള്ള

സഞ്ജു പറഞ്ഞു, ഒരിക്കൽ കൂടി ടീമിൽ ആ താരത്തെ വേണമെന്ന്, ഞങ്ങൾ അത് സാധിച്ചു കൊടുത്തു; രാജസ്ഥാൻ റോയൽസ് വേറെ ലെവൽ

പാണക്കാട് തങ്ങള്‍ക്കെതിരെ നടത്തിയത് രാഷ്ട്രീയ വിമര്‍ശനമെന്ന് മുഖ്യമന്ത്രി

എല്ലാം വന്ന് കയറി വന്നവൻ്റെ ഐശ്വര്യം, ലേലത്തിൽ കസറി പഞ്ചാബ് ; പോണ്ടിംഗിൻ്റെ ബുദ്ധിയിൽ റാഞ്ചിയത് മിടുക്കന്മാര

"എംബാപ്പയ്ക്ക് ഇപ്പോൾ മോശമായ സമയമാണ്, പക്ഷെ അവൻ തിരിച്ച് വരും; പിന്തുണയുമായി റയൽ മാഡ്രിഡ് പരിശീലകൻ

ബ്രേക്ക് കഴിഞ്ഞ് ചെന്നൈ വക ബിരിയാണി, ആരാധകർക്ക് ആവേശം നൽകി നടത്തിയത് തകർപ്പൻ നീക്കങ്ങൾ

ഞങ്ങൾക്ക് കളിക്കാരെ വേണ്ട, ട്രോഫി ലേലത്തിൽ തന്നാൽ മതി; ആർസിബി മാനേജ്‌മന്റ് എന്താണ് കാണിക്കുന്നതെന്ന് ആരാധകർ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍

ആ ഇന്ത്യൻ താരത്തെ ആർക്കും വേണ്ട; ബോർഡർ ഗവാസ്കർ ട്രോഫിയിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും ഒഴിവാക്കി; ഐപിഎൽ മെഗാ താരലേലത്തിൽ നടക്കുന്നത് നാടകീയ രംഗങ്ങൾ