27 വർഷം കൊണ്ട് ഞാൻ ചെയ്തത് ആകെ 100 സിനിമകൾ, ഇങ്ങനെ പോയാൽ അവനെന്റെ സീനിയറാവും: കുഞ്ചാക്കോ ബോബൻ

ഷൈൻ ടോം ചാക്കോയെ പറ്റി സംസാരിക്കുകയാണ് മലയാളികളുടെ പ്രിയനടൻ കുഞ്ചാക്കോ ബോബൻ. 27 വർഷത്തെ അഭിനയ ജീവിതംകൊണ്ട് താൻ ചെയ്തത് ആകെ 103 സിനിമകളാണെന്നും ചുരുങ്ങിയ കാലം കൊണ്ട് ഷൈൻ ടോം ചാക്കോ 100 സിനിമകൾ ചെയ്തു എന്ന് പറയുന്നത് അത്ഭുതപ്പെടുത്തുന്ന ഒന്നാണെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു.

ഷൈൻ ടോം ചാക്കോയെ നായകനാക്കി കമൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘വിവേകാനന്ദൻ വൈറലാണ്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയിൽ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ. ഷൈൻ ടോം ചാക്കോയുടെ നൂറാമത്തെ സിനിമ കൂടിയാണ് വിവേകാനന്ദൻ വൈറലാണ്. സ്വാസികയും ഗ്രേസ് ആന്റണിയുമാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്

“ഷൈൻ അസിസ്റ്റൻ്റ് ഡയറക്‌ടറായ നാൾ മുതൽ എനിക്ക് അവനെ അറിയാവുന്നതാണ്. പിന്നീട് അവൻ അസിസ്റ്റൻ്റ് ഡയറക്‌ടറിൽ നിന്ന് ഒരു നടനായി മാറുകയായിരുന്നു. ‘ഗദ്ദാമ’ എന്ന സിനിമ ഷൈൻ ചെയ്‌തപ്പോൾ ഞാൻ അവനെ വിളിച്ചിരുന്നു. ആ സിനിമയിലെ കഥാപാത്രം അവൻ എറ്റവും ഭംഗിയായി തന്നെ ചെയ്തിരുന്നു.

അത് മനസിൽ തങ്ങി നിൽക്കുന്നതായിരുന്നു. ഒടുവിൽ ഷൈൻ തന്റെ നൂറാമത്തെ സിനിമയുമായി വന്ന് നിൽക്കുമ്പോൾ, പത്ത് ഇരുപത്തിയേഴ് വർഷം കൊണ്ട് ഞാൻ നൂറ്റിമൂന്നാമത് സിനിമ ആയിട്ടേയുള്ളു എന്നതാണ്. ഇനിയിപ്പോൾ പുള്ളി എൻ്റെ സീനിയറായിട്ട് മാറും എന്നുള്ളതാണ് സത്യം. അതിലും ഒരുപാട് സന്തോഷമുണ്ട്.” എന്നാണ് കുഞ്ചാക്കോ ബോബൻ ഷൈൻ ടോം ചാക്കോയെ പറ്റി പറഞ്ഞത്.

കോമഡി- എന്റർടൈനർ ഴോണറിൽ പുറത്തിറങ്ങുന്ന വിവേകാനന്ദൻ വൈറലാണ് സംവിധായകൻ കമലിന്റെ തിരിച്ചുവരവ് കൂടിയായിരിക്കും എന്നാണ് പ്രേക്ഷകർ കണക്കുകൂട്ടുന്നത്.

മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർഥ് ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, അനുഷാ മോഹൻ എന്നീ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാലാണ്. നെടിയത്ത് പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രകാശ് വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്

Latest Stories

തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

മോനെ പടിക്കലെ എന്നോട് ഈ ചതി വേണ്ടായിരുന്നു; രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ