മറ്റുള്ളവര്‍ വന്‍തുക ചോദിച്ചപ്പോള്‍ എന്തെങ്കിലും തന്നാല്‍ മതിയെന്നാണ് സേവാഭാരതിക്കാര്‍ പറഞ്ഞത്, അതുകൊണ്ടെന്താ കുഴപ്പം: മേപ്പടിയാന്‍ വിവാദത്തില്‍ കുണ്ടറ ജോണി

ഉണ്ണി മുകുന്ദന്‍ ചിത്രം മേപ്പടിയാനുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ അടുത്തിടെ ഉയര്‍ന്നിരുന്നു. സിനിമയില്‍ സേവാഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചെന്നും, നായകന്‍ നിലവിളക്കു കത്തിച്ചെന്നുമൊക്കെയായിരുന്നു വിവാദത്തിന്റെ കാതല്‍. ഇതിന് മറുപടിയുമായി സിനിമയുടെ സംവിധായകന്‍ വിഷ്ണു മോഹന്‍ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ നടന്‍ കുണ്ടറ ജോണിയും സംഭവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ്. മറ്റ് ആംബുലന്‍സുകാരെല്ലാം വലിയ റേറ്റ് ചോദിച്ചപ്പോള്‍, എന്തെങ്കിലും തന്നാല്‍ മതിയെന്ന് പറഞ്ഞ് സേവാഭാരതിക്കാര്‍ തന്നെയാണ് നിര്‍മ്മാതാക്കളെ ബന്ധപ്പെട്ടതെന്ന് ജോണി പറയുന്നു.’ആംബുലന്‍സ് പത്ത് പതിനഞ്ച് ദിവസം അവിടെ വേണമായിരുന്നു. എന്റെ ഷോട്ട് എപ്പോഴാണ് എടുക്കുന്നതെന്ന് പറയാന്‍ പറ്റാത്തതുകൊണ്ടാണ് അത് കരുതിയത്. അവിടെയുള്ള മറ്റ് ആംബുലന്‍സുകാരെല്ലാം വലിയ റേറ്റാണ് ചോദിച്ചത്. കാരണം സിനിമയല്ലേ? ഭയങ്കര വാടക ചോദിച്ചു.

ആ സമയത്താണ് സേവാഭാരതിക്കാര്‍ ഇങ്ങോട്ട് വന്ന് ബന്ധപ്പെട്ടത്. ഞങ്ങളുടെ ഏഴെട്ട് വണ്ടികള്‍ ഓട്ടമൊന്നുമില്ലാതെ ചുമ്മാതെ കിടക്കുവാണ്. നിങ്ങള്‍ ഏതെങ്കിലും വണ്ടിയെടുത്തോ എന്ന് അവര്‍ പറഞ്ഞു. ഡ്രൈവര്‍ക്ക് എന്തെങ്കിലും കൊടുക്കുക, അവസാനം ഇഷ്ടമുള്ളതെന്തെങ്കിലും തന്നാല്‍ മതിയെന്ന് അവര്‍ പറഞ്ഞു.

അല്ലാതെ സേവാഭരതിയും പടത്തിന്റെ പ്രൊഡ്യൂസര്‍മാരുമായിട്ട് ഒരു ബന്ധവുമില്ല.പിന്നെയുള്ള വിവാദം ഉണ്ണി മുകുന്ദന്‍ നിലവിളക്കു കത്തിച്ചതായിരുന്നു. അതുകൊണ്ടെന്താ കുഴപ്പം?. ഹിന്ദുക്കള്‍ മാത്രമാണോ ക്രിസ്ത്യന്‍സ് കത്തിക്കുന്നില്ലേ? ഒരു സംഭവത്തിന്റെ ഉദ്ഘാടനത്തിന് വിളക്ക് കൊളുത്തിയിട്ടല്ലേ തുടങ്ങുന്നത്. അതിലെന്താണ് തെറ്റ്?’ – കുണ്ടറ ജോണി ചോദിക്കുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം