കുഞ്ചാക്കോ ബോബനൊപ്പം നിമിഷ സജയനും ജോജു ജോർജും കേന്ദ്ര കഥാപാത്രങ്ങളെയെത്തിയ നായാട്ട് കഴിഞ്ഞ ദിവസമാണ് നായാട്ട് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യാൻ ആരംഭിച്ചത്.
ചിത്രത്തിലെ തന്റെ കഥാപാത്രമായ പ്രവീൺ മൈക്കിളിനെപ്പറ്റി കുറിപ്പുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ഫെയ്സ്ബുക്കിലൂടെയാണ് നടൻ കുറിപ്പ് പങ്കുവെച്ചത്.
ആകസ്മികമായിട്ടാണെങ്കിലും, സബ്‌ടൈറ്റ്‌ലിംഗ് എന്റെ മനസികാവസ്ഥയെയും അവിസ്മരണീയമായ സിനിമകളെയും, പ്രിയപ്പെട്ട കഥാപാത്രങ്ങളിലേക്കുള്ള തീവ്രശ്രമങ്ങളെയും ഉയർത്തിക്കാട്ടുന്നു. നായാട്ടും പ്രവീൺ മൈക്കിളും. മുറിപ്പാടുകളും പരിക്കുകളും നിങ്ങളെ ശക്തനും മയമില്ലാത്തവനുമാക്കുന്നു, പക്ഷെ വിനയവും സൗമ്യതയും നിലനിർത്താൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു !!