'അന്ന് ആ കഥ പറഞ്ഞപ്പോൾ എന്താണെന്ന് പോലും എനിക്ക് മനസ്സിലായില്ല.. '; ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിൽ നിന്ന് മാറാനുള്ള കാരണം തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിൽ നിന്ന് മാറാനുള്ള കാരണം തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ. ചിത്രത്തിലെയ്ക്ക് താൻ എത്തിയതിനെപ്പറ്റിയും പിന്നീട് പിൻ മാറിയതിനെപ്പറ്റിയും കുഞ്ചാക്കോ ബോബൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വെെറലായി മാറുന്നത്. ജിഞ്ചർ‌ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെപ്പറ്റി അദ്ദേഹം സംസാരിച്ചത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനാണ് രതീഷ് തന്റെ അടുത്ത് കൊണ്ടുവന്ന ആദ്യ കഥ. അന്ന് ആ കഥ പറഞ്ഞപ്പോൾ എന്താണെന്ന് പോലും തനിക്ക് മനസ്സിലായില്ല.

എന്തോ ടെക്നോളജി റീലേറ്റഡ്. കഥ ഒന്നും മനസ്സിലാകത്തത് കൊണ്ടു തന്നെ എന്നെ കൊണ്ട് ഇത് പറ്റില്ല എന്നാണ് അന്ന് പറഞ്ഞത്. പിന്നീട് ആ സിനിമ കണ്ടപ്പോഴാണ് അദ്ദേഹമെന്താണ് പറഞ്ഞതെന്ന് മനസ്സിലായത്. പിന്നീട് താൻ അദ്ദേഹത്തെ വിളിച്ച് ഇതുപോലെ കഥയുമായി വരുമ്പോൾ മനസ്സിലാകുന്നത് പോലെ വ്യക്തമായി പറയണമെന്നും പറഞ്ഞിരുന്നു. അതിനു ശേഷം അദ്ദേഹം തന്നെ കാണാൻ വന്നപ്പോൾ പറഞ്ഞ കഥയാണ് ന്നാ താൻ കേസ് കൊട് എന്നത്.

തമിഴ്നാട്ടിൽ ഒരു അപകടം നടന്നതിനെ മുൻ നിർത്തി, ആദ്യം വളരെ സീരിയസായാണ് കഥ പറഞ്ഞത്. പക്ഷേ തനിക്ക് ഉറപ്പായിരുന്നു ഹാസ്യം മുൻ നിർത്തിയാകും സിനിമ ചെയ്യുക എന്ന്. കാരണം തനിക്ക് മനസ്സിലാകാത്ത ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ കഥ സാധരണക്കാരിൽ എത്തിച്ച് വിജയമാക്കിട്ടുണ്ടെങ്കിൽ ഇതിലും അത് സംഭവിക്കുമെന്ന് താൻ ഉറച്ച് വിശ്വസിച്ചിരുന്നു.

അത് അതുപോലെ സംഭവിച്ചുവെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ചിത്രത്തിന്റെ പേരിലെ വ്യത്യാസവും ആളുകളെ പെട്ടന്ന് ആകർഷിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് രതീഷ് പൊതുവാള്‍. സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേര്‍ന്നാണ് ന്നാ താൻ കേസ് കൊട് നിര്‍മ്മിച്ചിരിക്കുന്നത്.കുഞ്ചാക്കോ ബോബനൊപ്പം തമിഴ് താരം ഗായത്രി ശങ്കറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Latest Stories

നിലവില്‍ പിപി ദിവ്യ മാത്രമാണ് കേസില്‍ പ്രതി, കുറ്റപത്രത്തില്‍ തൃപ്തിയില്ല; സുപ്രീം കോടതിയെ സമീപിക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം

IPL 2025: നാണമില്ലേ മുംബൈ ഇത്തരം പ്രവർത്തി കാണിക്കാൻ; ആ താരത്തെ പുറത്താക്കിയത് എന്ത് കൊണ്ടെന്ന് ആരാധകർ

ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണം; കേരളത്തിലെ എംപിമാര്‍ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് കെസിബിസി

IPL 2025: ഇങ്ങനെ പോയാൽ രാജകുമാരന്റെ കാര്യത്തിൽ തീരുമാനമാകും; ശുഭ്മാൻ ഗില്ലിന് ഓറഞ്ച് ക്യാപ് സാധ്യത നിറം മങ്ങുന്നു

IPL 2025: എന്തുവാടാ പിള്ളേരെ നിങ്ങൾ ഈ കാണിക്കുന്നേ; ഫീൽഡിങ്ങിൽ മുംബൈ ഇന്ത്യൻസ് കാണിച്ചത് വമ്പൻ അബദ്ധം

കോഴിക്കോട് ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്കായി പരീക്ഷ എഴുതിയ ബിരുദ വിദ്യാര്‍ത്ഥി പിടിയില്‍

IPL 2025: ആർസിബി കപ്പ് നേടാത്തതിന്റെ കാരണം ടീമിന്റെ ആ പ്രശ്നങ്ങളായിരുന്നു: എ ബി ഡിവില്ലിയേഴ്സ്

ചരിത്രത്തെ ഏത് തുണി കൊണ്ട് മറച്ചിട്ടും കാര്യമില്ല; എമ്പുരാന്‍ സെൻസറിങ്ങിനെതിരെ മന്ത്രി വി ശിവൻകുട്ടി

തെരുവുകളില്‍ നമസ്‌കാരം പാടില്ല; ഉത്തരവ് ലംഘിച്ചാല്‍ പാസ്‌പോര്‍ട്ടും ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കുമെന്ന് യുപി പൊലീസ്

ആറ് തവണ തുടര്‍ച്ചയായി തോറ്റമ്പിയ തട്ടകം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് പടയോട്ടം