കുഞ്ഞില എന്താ ഒരു ബ്രാന്‍ഡ് വല്ലതും ആണോ?; സാബുമോനെതിരായ ലൈംഗിക അധിക്ഷേപ- ഭീഷണി പരാതിയില്‍ പൊലീസ് നിഷ്‌ക്രിയത്വമെന്ന് സംവിധായിക

സിനിമ-സീരിയല്‍ താരം സാബുമോനും ജോബി കൈപ്പാങ്ങലിനും എതിരെ നല്‍കിയ പരാതിയില്‍ പൊലീസ് നടപടിയെടുക്കുന്നില്ല എന്ന് ആരോപിച്ച് സംവിധായിക കുഞ്ഞിലെ മാസിലാമണി. 2021 ജൂലൈ 23നാണ് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ ഇവര്‍ ലൈംഗിക അധിക്ഷേപവും ഭീഷണിയും നടത്തിയെന്ന പരാതി താന്‍ നല്‍കിയത്. എന്നാല്‍ നാള്‍ ഇതുവരെ നടപടി സ്വീകരിച്ചില്ല എന്നും കുഞ്ഞില പറയുന്നു.

.കുഞ്ഞില മാസിലാമണി പങ്കുവച്ച ഫെയ്‌സ്ബുക്ക് കുറിപ്പ്’

ജോബി കൈപ്പാങ്ങല്‍, സാബു മോന്‍, എന്നിവര്‍ക്ക് എതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. ലൈംഗിക ചുവയുള്ള തെറി വിളിക്കുക, എന്റെ പേരില്‍ മെസ്സേജ് അയയ്ക്കുക, ശാരീരികമായി ഉപദ്രവിക്കും എന്ന് ഭീഷണിപ്പെടുത്തുക തുടങ്ങിയവയാണ് പരാതി. പോലീസിന്റെ ഭാഗത്ത് നിന്ന് വളരെ മോശം ആയ പെരുമാറ്റം ആയിരുന്നു. പത്ത് വര്‍ഷം മുമ്പ് പരാതി പറയാന്‍ പോയപ്പോള്‍ എങ്ങനെ ആയിരുന്നോ അതിലും മോശം.

വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. പരാതിയുടെ റെസീറ്റ് താഴെ. ഇതില്‍ എഫ്‌ഐആര്‍ ഇടാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മീഡിയ സഹായിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇത് ഞാന്‍ എന്ന വ്യക്തിയുടെ മാത്രം പ്രശ്‌നമല്ല. ലൈംഗിക ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, ദലിതര്‍ എന്നിവരെ എല്ലാം സ്ഥിരമായി ആക്രമിക്കുന്ന ഒരു കൂട്ടം ആണുങ്ങള്‍ക്ക് എതിരെ ഉള്ള സമരം തന്നെയാണ്.’ കുഞ്ഞില പരാതിയെക്കുറിച്ച് പറഞ്ഞു.

ഈ പരാതിയിന്മേല്‍ സാബുമോന്‍ (ബിഗ് ബോസിലെ എന്തോ കുന്തം) ജോബി കൈപ്പാങ്ങല്‍ (മലയോര കര്‍ഷക സമിതി നേതാവ്) എന്നിവര്‍ക്ക് നേരെ കേസ് എടുക്കാന്‍ എന്തേ കേരള പൊലീസ് ശുഷ്‌കാന്തി കാണിച്ചില്ല? അതും ലൈംഗിക അധിക്ഷേപം. ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ഉള്ള ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ക്ക്?മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ ഈ പരാതി കൊടുക്കാന്‍ പോയ എന്നോട് പൊലീസ് ചോദിച്ച രണ്ട് ചോദ്യങ്ങള്‍ മാത്രം പറയാം.1) എന്താണ് ക്ലബ്ഹൗസ്?2) കുഞ്ഞില മാസ്സിലാമണി എന്താ ഒരു ബ്രാന്‍ഡ് വല്ലതും ആണോ?

Latest Stories

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം