ഞാന്‍ മമ്മൂക്ക ഫാന്‍, എന്റെ ഭാര്യ ലാലേട്ടന്‍റെ കടുത്ത ആരാധികയാണ്: വിക്രം

മലയാള ചിത്രത്തിലൂടെ തമിഴിലെത്തി അവിടെ സൂപ്പര്‍ താരമായി മാറിയ നടനാണ് ചിയാന്‍ വിക്രം. താരത്തിന്റെ പുതിയ ചിത്രം കദരം കൊണ്ടേന്‍ കഴിഞ്ഞ ചിത്രം റിലീസിന് എത്തിയിരുന്നു. ചിത്രത്തിന്റെ പ്രൊമോഷനായി ചിയാന്‍ വിക്രം കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയിരുന്നു. പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ താനൊരു മമ്മൂട്ടി ആരാധകനാണെന്ന് ഒരിക്കല്‍ കൂടി പറഞ്ഞിരിക്കുകയാണ് വിക്രം.

“ഞാന്‍ മമ്മൂട്ടി ഫാന്‍ ആണ്. പ്രത്യേകിച്ച് മലയാളത്തില്‍ ഞാന്‍ തുടങ്ങിയത് മമ്മൂട്ടി സിനിമകളിലാണ്. മമ്മൂക്കയുടെ മൂന്ന് പടങ്ങള്‍ ചെയ്തിട്ടുണ്ട്. ഞാന്‍ എപ്പോഴും മമ്മൂക്കയെ കുറിച്ച് വളരെ അത്ഭുതപ്പെടാറുണ്ട്. അദ്ദേഹം ഈ പ്രായത്തിലും ഏറ്റവും സ്മാര്‍ട്ട് ആയിട്ടുള്ള ഹീറോ ആണ്. വീട്ടില്‍ എന്റെ ഭാര്യ ഒരു കടുത്ത ലാലേട്ടന്‍ ഫാനാണ്. അത് പോലെ ഒരു ഫാന്‍ വേറെ ഉണ്ടാവില്ല. അത്രക്ക് ഇഷ്ടമാണ്. എല്ലാ ലാലേട്ടന്‍ പടവും ഞാന്‍ കണ്ടിട്ടുണ്ട്. എന്നോട് കാണണം എന്ന് ഭാര്യ പറയും. അങ്ങനെ സിനിമകള്‍ കണ്ട് ഞാനും ഒരു ഫാനാണ്. മമ്മൂക്കയോട് ഭയങ്കര ഇഷ്ടം. ലാലേട്ടനും ഇഷ്ടം.” റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ വിക്രം പറഞ്ഞു.

തന്റെ സംവിധാന മോഹത്തെ കുറിച്ചും വിക്രം അഭിമുഖത്തില്‍ പറഞ്ഞു. “പുതുമുഖങ്ങളെ വെച്ച് ചിത്രം സംവിധാനം ചെയ്യും. ഒരു വര്‍ഷമോ പത്ത് വര്‍ഷമോ കഴിഞ്ഞാകാം അത് സംഭവിക്കുക. ധ്രുവിനെ വെച്ച് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ ധ്രുവ് രണ്ട് മൂന്ന് ഹിറ്റുകള്‍ നല്‍കിയതിന് ശേഷം മാത്രമാകും അത്.” വിക്രം പറഞ്ഞു.

Latest Stories

ഇത് ബ്ലാക്ക് മെയിലിങ്, ഒരു രൂപ പോലും വാങ്ങിയിട്ടില്ല..; 'ആഭ്യന്തര കുറ്റവാളി' റിലീസ് വൈകുന്നതില്‍ വിശദീകരണം

IPL 2025: കോടികള്‍ക്കൊന്നും ഒരു വിലയും തരാത്ത മരവാഴകള്‍, നോക്കി കളിക്കെടോ, ഗാലറിയില്‍ നിരാശപ്പെട്ട് കാവ്യ മാരന്‍, വീഡിയോ

ഷൈന്‍ എന്നോടും ലൈംഗികച്ചുവയോടെ സംസാരിച്ചു, വെള്ളപ്പൊടി തുപ്പിയത് എന്റെ മുന്നില്‍ വച്ച്, വിന്‍ പറഞ്ഞതെല്ലാം സത്യമാണ്: നടി അപര്‍ണ ജോണ്‍സ്

വ്ലോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്

റഷ്യൻ കൂലി പട്ടാളത്തിലകപ്പെട്ട തൃശൂർ സ്വദേശിക്ക് മോചനം; ഡൽഹിയിലെത്തിയ ജെയിൻ കുര്യൻ ഇന്ന് നാട്ടിലെത്തും

IPL 2025: കാവ്യ ചേച്ചിക്ക് അറിയാമോ എന്നെ പത്ത് പേര് അറിഞ്ഞിട്ടുണ്ടെങ്കില്‍ അത് മുംബൈ കാരണമാ, അത് വിട്ടൊരു കളിയില്ല, ഉണ്ട ചോറിന് നന്ദി കാണിക്കുന്നവനാണ് ഞാന്‍

നാട് നശിക്കാതിരിക്കണമെങ്കില്‍ ഇനി ഭരണമാറ്റം ഉണ്ടാകരുത്; 2021 മുതല്‍ വികസനം ജനങ്ങള്‍ അറിഞ്ഞു തുടങ്ങി; വികസന തുടര്‍ച്ച ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി

MI VS SRH: ആ താരമില്ലായിരുന്നെങ്കിൽ എനിക്ക് പണി കിട്ടിയേനെ, മത്സരത്തിൽ എന്നെ രക്ഷിച്ചത് അദ്ദേഹമാണ്: സൂര്യകുമാർ യാദവ്

മുപ്പത് മണിക്കൂർ നീണ്ട മൗനം, ഒടുവിൽ പഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് കാനഡ

'മാസപ്പടിയിൽ മുഖ്യ ആസൂത്രക വീണ, പ്രതിമാസം 8 ലക്ഷം രൂപ അക്കൗണ്ടിലെത്തി'; എസ്എഫ്‌ഐഒ കുറ്റപത്രത്തിൽ ഗുരുതര കണ്ടെത്തലുകൾ