'ഒടുവില്‍ നമുക്ക് ഉള്ളിയുടെ നിറമുള്ള നായികയെ കിട്ടി', ലോഹി സാര്‍ പറഞ്ഞു, സെറ്റും മുണ്ടുമുടത്ത് കാണാന്‍ ചെല്ലണമെന്ന് പറഞ്ഞു: ലക്ഷ്മി ഗോപാലസ്വാമി

ലോഹിതദാസിന്റെ “അരയന്നങ്ങളുടെ വീട്” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ലക്ഷ്മി ഗോപാലസ്വാമി. അഭിനയ ജീവിതത്തില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് താരം. അരയന്നങ്ങളുടെ വീട് ചിത്രത്തിലേക്ക് ലോഹിതദാസ് തന്നെ തിരഞ്ഞെടുത്തതിനെ കുറിച്ചാണ് ലക്ഷ്മി ഗോപാലസ്വാമി മനോരമ ഓണ്‍ലൈനോട് പ്രതികരിക്കുന്നത്.

“”ഒടുവില്‍ നമുക്ക് ഉള്ളിയുടെ നിറമുള്ള നായികയെ കിട്ടി. ഷൂട്ടിങ് അടുത്ത മാസം തുടങ്ങും”” എന്നാണ് ചിത്രത്തിലെ നായികയെ അന്വേഷിച്ചു മടുത്ത ലോഹിതദാസ് ലക്ഷ്മി ഗോപാലസ്വാമിയെ കണ്ടെത്തിയപ്പോള്‍ ആഹ്ലാദത്തോടെ കൂട്ടുകാരനോട് ഫോണില്‍ വിളിച്ചു പറഞ്ഞത്.

“”ഉള്ളിയുടെ നിറം, എന്നാല്‍ പിങ്ക്. ഗോതമ്പിന്റെ നിറമുള്ള നായികയെന്നൊക്കെ കേട്ടിട്ടുണ്ട്. സോ പോയറ്റിക്. അതാണ് ലോഹിസാര്‍. നമ്മള്‍ വിചാരിക്കുന്ന തലങ്ങള്‍ക്കപ്പുറം സ്‌നേഹബന്ധങ്ങളെ കുറിച്ചു ചിന്തിക്കുന്നയാള്‍”” എന്ന് ലക്ഷ്മി പറയുന്നു. അന്ന് തന്നോട് സിനിമയുടെ കഥ പറയാന്‍ ബംഗളൂരുവിലെ വീട്ടില്‍ വന്നത് സംവിധായകന്‍ ബ്ലസിയായിരുന്നു.

പാലക്കാട്ട് ലോഹിസാറിനെ കാണാന്‍ പോയപ്പോള്‍ സെറ്റും മുണ്ടുമാണ് ഉടുത്തത്. അങ്ങനെ തന്നെ ചെല്ലണമെന്നു പറഞ്ഞിരുന്നു. താന്‍ അന്ന് മുടിയൊക്കെ വെട്ടിയൊതുക്കി നടക്കുകയായിരുന്നു. കഷ്ടി ചെവി വരെ മാത്രം മുടി. തന്നെ കണ്ടപ്പോള്‍ ലോഹിസാര്‍ ഒന്നും പറഞ്ഞില്ല.

ഒന്നും സംസാരിക്കാത്ത ഇദ്ദേഹം എങ്ങനെ സിനിമ ചെയ്യുമെന്ന് സംശയിച്ചിരുന്നു. വൈകാതെ ലോഹിസാറിനെ അടുത്തറിഞ്ഞു. സീതാലക്ഷ്മി എന്ന ആദ്യ വേഷം തന്നെ ഒരു വിസ്മയ ലോകത്തെത്തിച്ചു എന്നും ലക്ഷ്മി ഗോപാലസ്വാമി വ്യക്തമാക്കി.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ