ഫെയര്‍നെസ് ക്രീമിന്റെ പരസ്യം ഞാനും റിജക്ട് ചെയ്തു, ലുക്ക് എന്നതിന് ഒട്ടും പ്രാധാന്യം കൊടുക്കേണ്ടതില്ല: ലക്ഷ്മി ഗോപാലസ്വാമി

ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ കോടികള്‍ വാഗ്ദാനം ചെയ്തിട്ടും അഭിനയിക്കില്ലെന്ന നിലപാട് എടുത്ത താരമാണ് സായ് പല്ലവി. പരസ്യ ചിത്രങ്ങളിലൊന്നും നടി അധികം പ്രത്യക്ഷപ്പെട്ടിട്ടില്ല. ഈ നിലപാടിന് കൈയ്യടികളും ലഭിച്ചിട്ടുണ്ട്. മലയാളത്തിലും അത്തരത്തില്‍ നിലപാട് എടുത്ത ഒരു താരമുണ്ട്. ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് നിലപാട് താന്‍ എടുത്തതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ലക്ഷ്മി ഗോപാലസ്വാമി.

കോളേജില്‍ പഠിക്കുന്ന കാലത്ത് ആയിരുന്നു ലക്ഷ്മിക്ക് ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിക്കാനുള്ള ക്ഷണം ലഭിച്ചത്. എന്നാല്‍ താനത് സ്വീകരിച്ചില്ല എന്നാണ് നടി പറയുന്നത്. ”കോളജില്‍ പഠിക്കുന്ന സമയത്ത് ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തിലേക്ക് ക്ഷണം വന്നു. പക്ഷെ ഞാന്‍ അത് സ്വീകരിക്കാന്‍ തയാറായില്ല.”

”അത് തെറ്റായ സന്ദേശമാണ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് മനസിലായതുകൊണ്ടാണ് അത്തരം പരസ്യത്തില്‍ അഭിനയിക്കണ്ട എന്ന് തീരുമാനിച്ചത്. ഇത്തരം കാര്യങ്ങള്‍ സമൂഹത്തില്‍ ഉള്ളതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് കോംപ്ലക്‌സ് വരുന്നുണ്ട്. മാത്രമല്ല കറുപ്പിന് ഭംഗിയില്ലെന്ന് ആരു പറഞ്ഞു?”

”വെളുത്ത നിറം ഭംഗിയുള്ളതാണെങ്കില്‍ കറുപ്പും ഭംഗിയുള്ളതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു” എന്നാണ് ലക്ഷ്മി ഗോപാലസ്വാമി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, നര്‍ത്തകി സത്യഭാമ വിഷയത്തിലും ലക്ഷ്മി പ്രതികരിച്ചു. ”കറുത്തവര്‍ ഡാന്‍സ് ചെയ്യാന്‍ പാടില്ലെന്ന് പറയുന്നത് വളരെ റെഡിക്കുലസായ കാര്യമാണ്.”

”പല ഹീറോസിനേയും നമ്മള്‍ ഇഷ്ടപ്പെടുന്നത് അവരുടെ സൗന്ദര്യംകൊണ്ടല്ല പകരം അഭിനയം കൊണ്ടാണ്. അതുപോലെ ചിലരെ കാണാന്‍ ഭയങ്കര ഭംഗിയുണ്ടാകും പക്ഷെ അവരുടെ നൃത്തം നമ്മുടെ ഹൃദയം തൊടുന്നതാവണമെന്നില്ല. അതുകൊണ്ട് ലുക്ക് എന്നതിന് ഒട്ടും പ്രാധാന്യം കൊടുക്കേണ്ടതില്ല” എന്നാണ് ലക്ഷ്മി ഗോപാലസ്വാമി പറയുന്നത്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം