ആ നിറമുള്ള ചുരിദാര്‍ ധരിച്ച് എവിടെ പോയാലും അപകടം ഉണ്ടാവും, കാറിന്റെ കളര്‍ വരെ മാറ്റി: ലക്ഷ്മി പ്രിയ

തനിക്ക് ഇഷ്ടപ്പെട്ട നിറമുള്ള വേഷം ധരിച്ച് എവിടെ പോയാലും അപകടം ഉണ്ടാവുമെന്ന് നടി ലക്ഷ്മി പ്രിയ. പച്ച ചുരിദാര്‍ ധരിച്ച് പുറത്തേക്ക് പോയാലുള്ള അപടകങ്ങളെ കുറിച്ചാണ് പറയാം നേടാം എന്ന ഷോയില്‍ ലക്ഷ്മി പ്രിയ പറഞ്ഞത്. കറുപ്പ് കളര്‍ കാറ് മാറ്റി വാങ്ങിയതിനെ കുറിച്ചും താരം പറയുന്നുണ്ട്.

തത്തപ്പച്ച കളര്‍ പൊതുവേ ഇഷ്ടമുള്ളതാണ്. പക്ഷേ ആ നിറമുള്ള ചുരിദാര്‍ ധരിച്ച് എവിടെ പോയാലും തനിക്ക് അപകടം ഉണ്ടാവും. ജീവന് കുഴപ്പമൊന്നും ഉണ്ടായിട്ടില്ലെങ്കിലും ചെറിയ രീതിയിലാണെങ്കിലും അപകടത്തില്‍ സംഭവിച്ചിട്ടുണ്ട്. മാത്രമല്ല ആദ്യം കറുപ്പ് നിറമുള്ള കാര്‍ വാങ്ങി.

പിന്നീട് അത് അപകടത്തില്‍ പെട്ടതോടെ വെള്ള നിറമാക്കിയെന്നും നടി പറഞ്ഞു. അതേസമയം, തന്റെ വിവാഹത്തെ കുറിച്ചും അമ്മയെ കുറിച്ചും താരം ഇതേ പരിപാടിയില്‍ വച്ച് തുറന്നു പറഞ്ഞിരുന്നു. പതിനെട്ടാം വയസിലാണ് ലക്ഷ്മി പ്രിയ വിവാഹിതയായത്. സബീന അബ്ദുള്‍ ലത്തീഫ് എന്നായിരുന്നു നടിയുടെ യഥാര്‍ത്ഥ പേര്.

മുഷിഞ്ഞൊരു വസ്ത്രം മാറി കളഞ്ഞ് പുതിയൊരു വസ്ത്രം ധരിക്കുന്നത് പോലെ താന്‍ ഈ നിമിഷം മുതല്‍ സബീന അബ്ദുള്‍ ലത്തീഫ് അല്ല ഇനി മുതല്‍ ലക്ഷ്മി പ്രിയ ആണെന്ന് ആ നിമിഷം വരെ തനിക്ക് അറിയില്ലായിരുന്നു എന്നാണ് ലക്ഷ്മി പ്രിയ വിവാഹത്തെ കുറിച്ച് പറഞ്ഞത്.

പതിനാലാം വയസിലാണ് തന്റെ അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് താന്‍ അറിഞ്ഞത്. തനിക്ക് രണ്ടര വയസ് പ്രായമുള്ളപ്പോള്‍ അമ്മ മരിച്ചു എന്നാണ് തന്നോട് പിതാവിന്റെ വീട്ടുകാര്‍ പറഞ്ഞിരുന്നത് എന്നാണ് ലക്ഷ്മി പ്രിയ പറഞ്ഞത്. തന്റെ അമ്മയ്ക്ക് തന്നോട് ദേഷ്യമാണെന്നും അന്വേഷിച്ച് ചെന്നപ്പോള്‍ മോശമായാണ് പെരുമാറിയതെന്നും താരം പറഞ്ഞിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം