ആ നിറമുള്ള ചുരിദാര്‍ ധരിച്ച് എവിടെ പോയാലും അപകടം ഉണ്ടാവും: ലക്ഷ്മി പ്രിയ

പ്രിയപ്പെട്ട നിറമുള്ള വേഷം ധരിച്ച് എവിടെ പോയാലും അപകടം ഉണ്ടാവുമെന്ന് നടി ലക്ഷ്മി പ്രിയ. പച്ച ചുരിദാര്‍ ധരിച്ച് പുറത്തേക്ക് പോയാലുള്ള അപകടങ്ങളെ കുറിച്ചാണ് പറയാം നേടാം എന്ന ഷോയില്‍ ലക്ഷ്മി പ്രിയ പറഞ്ഞത്. കറുപ്പ് കളര്‍ കാറ് മാറ്റി വാങ്ങിയതിനെ കുറിച്ചും താരം പറയുന്നുണ്ട്.

തത്തപ്പച്ച കളര്‍ പൊതുവേ ഇഷ്ടമുള്ളതാണ്. പക്ഷേ ആ നിറമുള്ള ചുരിദാര്‍ ധരിച്ച് എവിടെ പോയാലും തനിക്ക് അപകടം ഉണ്ടാവും. ജീവന് കുഴപ്പമൊന്നും ഉണ്ടായിട്ടില്ലെങ്കിലും ചെറിയ രീതിയിലാണെങ്കിലും അപകടത്തില്‍ സംഭവിച്ചിട്ടുണ്ട്. മാത്രമല്ല ആദ്യം കറുപ്പ് നിറമുള്ള കാര്‍ വാങ്ങി.

പിന്നീട് അത് അപകടത്തില്‍ പെട്ടതോടെ വെള്ള നിറമാക്കിയെന്നും നടി പറഞ്ഞു. അതേസമയം, തന്റെ വിവാഹത്തെ കുറിച്ചും അമ്മയെ കുറിച്ചും താരം ഇതേ പരിപാടിയില്‍ വച്ച് തുറന്നു പറഞ്ഞിരുന്നു. പതിനെട്ടാം വയസിലാണ് ലക്ഷ്മി പ്രിയ വിവാഹിതയായത്. സബീന അബ്ദുള്‍ ലത്തീഫ് എന്നായിരുന്നു നടിയുടെ യഥാര്‍ത്ഥ പേര്.

മുഷിഞ്ഞൊരു വസ്ത്രം മാറി കളഞ്ഞ് പുതിയൊരു വസ്ത്രം ധരിക്കുന്നത് പോലെ താന്‍ ഈ നിമിഷം മുതല്‍ സബീന അബ്ദുള്‍ ലത്തീഫ് അല്ല ഇനി മുതല്‍ ലക്ഷ്മി പ്രിയ ആണെന്ന് ആ നിമിഷം വരെ തനിക്ക് അറിയില്ലായിരുന്നു എന്നാണ് ലക്ഷ്മി പ്രിയ വിവാഹത്തെ കുറിച്ച് പറഞ്ഞത്.

പതിനാലാം വയസിലാണ് തന്റെ അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് താന്‍ അറിഞ്ഞത്. തനിക്ക് രണ്ടര വയസ് പ്രായമുള്ളപ്പോള്‍ അമ്മ മരിച്ചു എന്നാണ് തന്നോട് പിതാവിന്റെ വീട്ടുകാര്‍ പറഞ്ഞിരുന്നത് എന്നാണ് ലക്ഷ്മി പ്രിയ പറഞ്ഞത്. തന്റെ അമ്മയ്ക്ക് തന്നോട് ദേഷ്യമാണെന്നും അന്വേഷിച്ച് ചെന്നപ്പോള്‍ മോശമായാണ് പെരുമാറിയതെന്നും താരം പറഞ്ഞിരുന്നു.

Latest Stories

തെരുവുകളില്‍ നമസ്‌കാരം പാടില്ല; ഉത്തരവ് ലംഘിച്ചാല്‍ പാസ്‌പോര്‍ട്ടും ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കുമെന്ന് യുപി പൊലീസ്

ആറ് തവണ തുടര്‍ച്ചയായി തോറ്റമ്പിയ തട്ടകം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് പടയോട്ടം

ഒഡീഷയില്‍ ബിജെപി ഭരണത്തിനെതിരെ തെരുവിലിറങ്ങുന്ന കോണ്‍ഗ്രസ്; ആറ് തവണ തുടര്‍ച്ചയായി തോറ്റമ്പിയ തട്ടകം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് പടയോട്ടം

കൊച്ചിയില്‍ പിടിച്ചെടുത്തത് രണ്ട് കോടിയുടെ കുഴല്‍പ്പണം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

IPL 2025: രഹാനെയ്ക്ക് പിന്നാലെ പിച്ചിനെ കുറ്റപ്പെടുത്തി ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങ്; തോൽവിക്ക് കാരണമായി പറയുന്നത് അത്

IPL 2025: ട്രോളുന്നവർ ശ്രദ്ധിക്കുക ആ കാരണം കൊണ്ടാണ് ഞാൻ വൈകി ബാറ്റിങ്ങിന് ഇറങ്ങുന്നത്: എം എസ് ധോണി

മോഹന്‍ലാല്‍ ആര്‍മിയെ അപകീര്‍ത്തിപ്പെടുത്തുന്നുണ്ടോ? ഞാനുമൊരു ബിജെപിക്കാരനാണ്, ഇനിയെങ്കിലും പാര്‍ട്ടി മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്: മേജര്‍ രവി

IPL 2025: തോൽവിയിലും ചെന്നൈ ആരാധകർക്ക് ഹാപ്പി ന്യൂസ്; ആ താരം സ്വന്തമാക്കിയത് വമ്പൻ നേട്ടം

യുദ്ധകാല നിയമപ്രകാരം നാടുകടത്തൽ അനുവദിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ട് വൈറ്റ് ഹൗസ്

സംഘപരിവാറുകാരുടെ ഓലപ്പാമ്പ് കണ്ട് ഇവിടെയാരും ഭയപ്പെടുകയോ പുറകോട്ട് പോവുകയോ ചെയ്യേണ്ടതില്ല; 'എമ്പുരാന്‍' സിനിമയെ പിന്തുണച്ച് ഡിവൈഎഫ്‌ഐ