'എന്തിനാണ് ഒരു പെറ്റമ്മ എന്ന വിചാരത്തില്‍ ഞാന്‍ അതങ്ങ് മറന്നു, ഇനി സബീന അല്ല ലക്ഷ്മിപ്രിയ ആണെന്ന് ആ നിമിഷം വരെ അറിയില്ലായിരുന്നു'

ഒരു കാലത്ത് സിനിമയിലും നിലവില്‍ ടെലിവിഷനിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് ലക്ഷ്മി പ്രിയ. തന്റെ വിവാഹത്തെ കുറിച്ചും അമ്മയെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ലക്ഷ്മി പ്രിയ ഇപ്പോള്‍. എം.ജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിലാണ് നടി സംസാരിച്ചത്.

ചില സമയത്തൊക്കെ തനിക്ക് അമ്മയെ വല്ലാതെ മിസ് ചെയ്യും. ഒന്ന് കണ്ടിരുന്നെങ്കില്‍ വര്‍ത്താനം പറഞ്ഞിരുന്നെങ്കില്‍ എന്നൊക്കെ ചിന്തിക്കാറുണ്ട്. അമ്മ ഭയങ്കരമായി തന്റെ അടുത്ത് ദേഷ്യപ്പെടുകയും ചീത്ത പറയുകയുമൊക്കെ ചെയ്യുമായിരുന്നു. ‘ഇനി മേലില്‍ ഞാന്‍ നിങ്ങളെ വിളിക്കില്ല’ എന്ന് പറഞ്ഞിരുന്നു.

പ്രകൃതി മാതാവ് നമ്മളെ ചേര്‍ത്തു പിടിക്കുമ്പോള്‍ എന്തിനാണ് ഒരു പെറ്റമ്മ എന്നുള്ള ഒരു വിചാരത്തില്‍ താന്‍ അതിനെയങ്ങ് മറന്നു എന്നാണ് ലക്ഷ്മി പറഞ്ഞത്. കൊല്ലത്ത് ഒരു അമ്പലത്തില്‍ വച്ചായിരുന്നു തങ്ങളുടെ കല്യാണം നടത്തിയത്.

മുഷിഞ്ഞൊരു വസ്ത്രം മാറി കളഞ്ഞ് പുതിയൊരു വസ്ത്രം ധരിക്കുന്നത് പോലെ താന്‍ ഈ നിമിഷം മുതല്‍ സബീന അബ്ദുള്‍ ലത്തീഫ് അല്ല ഇനി മുതല്‍ ലക്ഷ്മി പ്രിയ ആണെന്ന് ആ നിമിഷം വരെ തനിക്ക് അറിയില്ലായിരുന്നു എന്നാണ് ലക്ഷ്മിപ്രിയ വിവാഹത്തെ കുറിച്ച് പറയുന്നത്.

മുസ്ലീം കുടുംബത്തില്‍ ജനിച്ച ലക്ഷ്മി പ്രിയയുടെ യഥാര്‍ഥ പേര് സബീന അബ്ദുള്‍ ലത്തീഫ് എന്നായിരുന്നു. അടുത്തിടെ അത് ഗസറ്റില്‍ കൊടുത്ത് നടി പേര് മാറ്റിയിരുന്നു. പതിനെട്ടാമത്തെ വയസിലാണ് ലക്ഷ്മി പ്രിയ വിവാഹിതയാവുന്നത്. ജയേഷ് ആണ് ഭര്‍ത്താവ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം