മമ്മൂട്ടിയില്‍ കണ്ട ഒരുപാട് കാര്യങ്ങള്‍ എന്നെ ഞെട്ടിച്ചുകളഞ്ഞു: ലക്ഷ്മി ഗോപാലസ്വാമി

നടി ലക്ഷ്മി ഗോപാലസ്വാമിയുടെ ആദ്യ ചിത്രമായിരുന്നു അരയന്നങ്ങളുടെ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു ലക്ഷ്മിയുടെ മലയാള സിനിമയിലേക്കുള്ള രംഗപ്രവേശം. അടുത്തിടെ അമൃത ടി.വിയിലെ റെഡ് കാര്‍പ്പറ്റില്‍ അതിഥിയായെത്തിയ ലക്ഷ്മി ഗോപാലസ്വാമി മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധാര്‍ഹമാണ്.

ഒരു സൂപ്പര്‍സ്റ്റാര്‍ എന്നത് പ്രതിഭാസം ആയി എനിക്ക് തോന്നിയത് മമ്മൂട്ടിയെ കണ്ടപ്പോഴാണ്. എപ്പോഴും ചുറ്റിലും അഞ്ചാറ് പേര്‍ സഹായികളായി ഉണ്ടാകും. എല്ലാ കാര്യങ്ങളും ചെയ്തു നല്‍കാന്‍ ഒപ്പം തന്നെ അവര്‍ കാണും.

കൂടാതെ മമ്മൂട്ടി ഷൂട്ടിങ്ങ് സെറ്റിലെത്തുമ്പോള്‍ വരവേല്‍ക്കാനായി ആളുകള്‍ കാത്തുനില്‍ക്കുക, അദ്ദേഹത്തെ സ്വീകരിക്കുക, അങ്ങനെ തുടങ്ങി മമ്മൂട്ടിയില്‍ കണ്ട ഒരുപാട് കാര്യങ്ങള്‍ എന്നെ ഞെട്ടിച്ചുകളഞ്ഞു. ഒരു സൂപ്പര്‍സ്റ്റാര്‍ എന്താണ്, എങ്ങനെയാണ് എന്നൊക്കെ ഞാന്‍ കണ്ടു മനസ്സിലാക്കുന്നത് അപ്പോഴാണ്.

വളരെ ആകര്‍ഷണശക്തിയുള്ള കണ്ണുകളാണ് അദ്ദേഹത്തിന്റേത്. ആ കണ്ണുകള്‍ക്ക് ചുറ്റും ഒരു നീലനിറമുള്ളതായി എനിക്കു തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫുകള്‍ കണ്ടാല്‍ മനസ്സിലാകുമത്. അദ്ദേഹത്തിന് ചുറ്റും ഒരു പ്രഭാവലയം ഉണ്ടെന്ന് എപ്പോഴും തോന്നാറുണ്ട്. അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം