വീണയുടെ പിഞ്ചു കുഞ്ഞിനെയടക്കം തെറി വിളിക്കുകയും ചെയ്യുന്നവര്‍ ഇതു കൂടി അറിയണം; തുറന്ന് പറഞ്ഞ് ലക്ഷ്മി പ്രിയ

വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി വീണ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വീണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. താരത്തിന്റെ കല്യാണ ഫോട്ടോ വെച്ചായിരുന്നു സൈബര്‍ ആക്രമണവും വിമര്‍ശനങ്ങളും ഉയര്‍ന്നത്. ധാരാളം ആഭരണങ്ങള്‍ അണിഞ്ഞു കൊണ്ട് നില്‍ക്കുന്ന വീണയുടെ ചിത്രങ്ങളായിരുന്നു സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിച്ചത്.

ഒടുവില്‍ നടി തന്നെ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ആരെയും പേടിച്ചിട്ടല്ല, മകനെ കുറിച്ച് കമന്റുകള്‍ വരാന്‍ തുടങ്ങിയപ്പോഴാണ് എഴുത്ത് നീക്കം ചെയ്തതെന്ന് വീണ പറയുകയും ചെയ്തു.

ഇപ്പോഴിതാ വീണയെ കുറിച്ച് തുറന്നെഴുത്തുമായി എത്തിയിരിക്കുകയാണ് നടി ലക്ഷ്മിപ്രിയ.

വീണാ നായരെ ട്രോളുകയും അവളുടെ പിഞ്ചു കുഞ്ഞിനെയടക്കം തെറി വിളിക്കുകയും ചെയ്യുന്നവര്‍ ഇതു കൂടി അറിയണം. ആദ്യമായി വീണ സീരിയലില്‍ അഭിനയിക്കാന്‍ വന്നത് മുതല്‍ വീണയെ എനിക്കറിയാം. സ്വാതി തിരുനാള്‍ അക്കാദമിയില്‍ ഡിഗ്രിയ്ക്ക് പഠിക്കാനായി ആണ് വീണ തിരുവനന്തപുരത്തേക്ക് വരുന്നത്. അങ്ങനെ അവര്‍ ആറ്റുകാല്‍ സ്ഥിര താമസമാക്കുകയും സീരിയലുകളില്‍ അഭിനയിച്ചു തുടങ്ങുകയും ചെയ്തു. ആദ്യത്തെ സീരിയല്‍ തന്നെ എന്റൊപ്പം ആണ്.

ഉറക്കെ തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന അവളും ഞാനും ചേച്ചിയും അനിയത്തിയുമായി. യാതൊരു പക്വതയുമില്ലാത്ത ആ പത്തൊന്‍പതുകാരിയെ ഷൂട്ടിംഗിന് കൊണ്ടു വന്നിരുന്നത് അവളുടെ അമ്മയാണ്. എന്നാല്‍ അവളുടെ ഡിഗ്രി കാലഘട്ടത്തില്‍ തന്നെ അച്ഛന് ഗുരുതരമായ രോഗം ബാധിച്ചു. പിന്നീട് അമ്മയും രോഗ ബാധിതയായി. ഇവരെ രണ്ടുപേരെയും ചികിത്സിക്കുക മുതലുള്ള ഉത്തരവാദിത്തങ്ങള്‍ ആ കുട്ടിയും ആങ്ങളയും ഏറ്റെടുത്തു. ഞാന്‍ കണ്ട പൊട്ടിക്കാളി ഉത്തരവാദിത്തമുള്ള ഒരു മുതിര്‍ന്ന പെണ്ണായി. നിര്‍ഭാഗ്യവശാല്‍ ആ അമ്മയും അച്ഛനും പെട്ടെന്ന് പെട്ടെന്ന് മരണമടഞ്ഞു.

തളര്‍ന്നു പോയ അവളുടെ അതി ജീവനത്തിന് അവള്‍ സ്വരുക്കൂട്ടിയതാണ് അവളുടെ കഴുത്തിലും കാതിലും കയ്യിലും നിങ്ങള്‍ കണ്ട വിവാഹ ഫോട്ടോയിലെ ആഭരണങ്ങള്‍. അവളുടെ മനക്കരുത്ത്. കൊട്ടക്കണക്കിന് വീട്ടുകാര്‍ പൊതിഞ്ഞ് കൊടുക്കാത്തവരും സ്വര്‍ണ്ണം ധരിക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ വിവാഹ ദിനത്തില്‍ അണിയുന്ന എല്ലാ പൊന്നും വരന്റെ വീട്ടുകാര്‍ കണക്ക് പറഞ്ഞു മേടിക്കുന്ന സ്വര്‍ണ്ണവും അല്ല.

ഇവിടെ അച്ഛനും അമ്മയുമില്ലാതെ സീരിയലില്‍ അഭിനയിച്ചു വിവാഹം കഴിച്ച വീണയും, വിദ്യാഭ്യാസ ലോണ്‍ എടുത്തു പഠിച്ച് വിദേശ രാജ്യത്ത് പോയി ജോലി ചെയ്തു കല്യാണം കഴിച്ച അശ്വതിയും പതിനാറ് വയസ് മുതല്‍ നാടകത്തില്‍ അഭിനയിച്ച് ആ കാശിന് സ്വര്‍ണ്ണം വാങ്ങിയിട്ടും ഒരു തരി പൊന്ന് പോലും ഇടാതെ കതിര്‍മണ്ഡപത്തില്‍ കയറിയ ഞാനുമെല്ലാം മുന്നോട്ട് വയ്ക്കുന്നത് ഒരേ കാര്യമാണ്. പെണ്‍കുട്ടികള്‍ കാര്യശേഷി ഉള്ളവര്‍ ആവണം. ഈ സ്വര്‍ണ്ണം എന്നത് മികച്ച ഒരു സേവിങ്‌സ് ആണ്. ഒരു പവന്‍ കയ്യിലുള്ള പെണ്ണിനും അത് അവളുടെ മുന്നോട്ടുള്ള ജീവിതത്തിന് അതിജീവനത്തിന് ഉപകരിക്കുന്ന ഒരു സംഗതിയാണ്… എന്ന് ലക്ഷ്മി പ്രിയ പറഞ്ഞു.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം