18-ാംവയസ്സില്‍ ദൈവം അവളെ എന്റെ കൈയില്‍ ഏല്‍പ്പിച്ചു, സ്നേഹിച്ചവരും സഹായിച്ചവരും ചതിച്ചു'; കുറിപ്പുമായി ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവ്

ബിഗ്‌ബോസ് നാലാം സീസണിലെ മതസരാര്‍ഥി ലക്ഷ്മി പ്രിയയുടെ ഭര്‍ത്താവ് ജയേഷ് പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

‘ലക്ഷ്മിക്ക് ചെറുപ്പം മുതലേ നല്ല അനുഭവങ്ങള്‍ കിട്ടിയിട്ടില്ല.. സ്നേഹിച്ചവരും സഹായിച്ചവരും അവരെ ചതിച്ചു.. ജീവിക്കാനായി തന്റെ 16 വയസ്സില്‍ നാടകം അഭിനയിക്കാന്‍ പോയി… ജപ്തിയായി പോകുമായിരുന്ന കുടുംബത്തിനെ രക്ഷിച്ചു.. കടങ്ങള്‍ വീട്ടി… സഹോദരങ്ങളെ പഠിപ്പിച്ചു…18 വയസ്സില്‍ ദൈവം അവളെ എന്റെ കയ്യില്‍ ഏല്പിച്ചു.. ആരുമില്ലെങ്കിലും അവസാനം വരെ അവളെ ഞാന്‍ പൊന്നുപോലെ നോക്കും… ദൈവം കൂടെയുണ്ട്..പിന്നെ കുറേ നന്മയുള്ള ഹൃദയങ്ങളും മറ്റൊന്നിനെക്കുറിച്ചും ഞങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ല …കൂടെ നിന്നവര്‍ക്കും കൂട്ടായ് നിന്നവര്‍ക്കും.’

’18 കൊല്ലം എന്നത് എത്ര ചുരുങ്ങിയ കാലയളവ് എന്നത് മിന്നല്‍ വേഗത്തില്‍ പോയ കാലം സാക്ഷ്യപ്പെടുത്തുന്നു.16 വയസ്സ് മുതലുള്ള ശീലം ആണ് ജയേഷേട്ടന്‍.പിണക്കങ്ങള്‍ ആണോ ഇണക്കങ്ങള്‍ ആയിരുന്നോ കൂടുതല്‍ എന്ന് ചോദിച്ചാല്‍ സംശയം വേണ്ട പിണക്കങ്ങള്‍ തന്നെ. പക്ഷേ ഇതിന്റെ ഇടയില്‍ സ്നേഹം എന്ന് പറയുന്ന ഒരു ഘടകം ഉണ്ട്.

ഒരു പിണക്കത്തിനും മായ്ക്കാന്‍ പറ്റാത്തത്. കഠിനമായ ഒരു വേദനക്കാലത്തിലൂടെയുള്ള കടന്നു പോക്കായതിനാല്‍ ആഘോഷങ്ങള്‍ ഇല്ല.. അമ്മയുടെ കൃപയാല്‍ ഇനിയും ഇനിയും ഒരുമിച്ച് മുന്നോട്ട് പോവാന്‍ കഴിയട്ടെ എന്ന പ്രാര്‍ത്ഥന മാത്രം. എന്ന് ലക്ഷ്മി പ്രിയ.’ ഇരുവരുടേയും വിവാഹ വാര്‍ഷിക ദിനത്തില്‍ ലക്ഷ്മിപ്രിയ കുറിച്ച വാക്കുകളാണിവ.

Latest Stories

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി