മമ്മൂട്ടി നോ പറഞ്ഞ സിനിമകളാണ് എനിക്ക് കിട്ടുന്നത്, ബാക്കി വരുന്ന ഭക്ഷണം പോലെ, അറിയുമ്പോള്‍ തന്നെ വേണ്ടെന്ന് വെയ്ക്കും: ലാല്‍

സംവിധാനത്തിലൂടെ സിനിമയിലെത്തിയ ലാല്‍ പിന്നീട് മികച്ച നടന്മാരിലൊരാളായി ചുരുങ്ങിയ സമയം കൊണ്ട് തന്നെ മാറി. ലാലിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കഥാപാത്രങ്ങളെക്കുറിച്ചുള്ള ലാലിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

നായകനായി എത്തുന്ന സിനിമകള്‍ പൊതുവെ മമ്മൂട്ടിയടക്കമുള്ളവര്‍ നോ പറഞ്ഞതോ അവര്‍ക്ക് സമയമില്ലാത്തതിനാല്‍ ഒഴിവാക്കിയതോ ആയവയായിരിക്കുമെന്നാണ് ലാല്‍ പറയുന്നത്. തന്റെ പുതിയ സിനിമയായ ഡിയര്‍ വാപ്പിയുടെ ഓഡിയോ ലോഞ്ചിലായിരുന്നു ലാല്‍ മനസ് തുറന്നത്. തന്റെ ലീഡ് റോളുകളെ അദ്ദേഹം താരതമ്യം ചെയ്യുന്നത് ബാക്കി വരുന്ന ഭക്ഷണത്തോടാണ്.

ലീഡ് റോള്‍ ആണെന്ന് അറിയുമ്പോള്‍ തന്നെ താന്‍ വേണ്ടെന്ന് വെക്കാറുണ്ടെന്നും ലാല്‍ പറയുന്നുണ്ട്. അതേസമയം ഡിയര്‍ വാപ്പി അങ്ങനെയായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ദിവസം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നെ വിളിക്കുകയാണ് ഒരു പടമുണ്ട് ലീഡ് റോള്‍ ആണെന്ന്.

എന്നാല്‍ ലീഡ് റോള്‍ എന്ന് കേട്ടപ്പോള്‍ തന്നെ താന്‍ വേണ്ട എന്ന് പറയുകയായിരുന്നു. താരങ്ങള്‍ അഭിനയിക്കുന്ന സിനിമയാണെങ്കില്‍ ആവറേജ്, തരക്കേടില്ല എന്ന അഭിപ്രായം വന്നാല്‍ തന്നെ സൂപ്പര്‍ ഹിറ്റാകുമെന്നുമാണ് ലാല്‍ പറയുന്നത്. എന്നാല്‍ ഡിയര്‍ വാപ്പി പോലുള്ള സിനിമകള്‍ അങ്ങനെയല്ല. ഗംഭീരം എന്ന അഭിപ്രായം നേടിയാല്‍ സൂപ്പര്‍ഹിറ്റാവൂ ലാല്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന