അതിന്റെ പരാജയം അവനെ ഭീകരമായി തകര്‍ത്തു കളഞ്ഞു: ജീന്‍ പോള്‍ ലാലിനെ കുറിച്ച് തുറന്നു പറഞ്ഞ് ലാല്‍

തന്റെ മകന്‍ ജീന്‍ പോള്‍ ലാല്‍ എന്ന സംവിധായകന്റെ ജീവിതത്തിലെ വലിയ പരാജയത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടനും സംവിധായകനുമായ ലാല്‍. ഒരു സിനിമയുടെ പരാജയം അവനെ വല്ലാതെ തളര്‍ത്തി കളഞ്ഞുവെന്നും ആ സമയത്ത് അവന്‍ അതില്‍ നിന്ന് മുക്തനായി തിരിച്ചു വരണമെന്ന് വല്ലാതെ ആഗ്രഹിച്ചുവെന്നും മകന്‍ സംവിധാനം ചെയ്ത സിനിമകളെ പരാമര്‍ശിച്ചു കൊണ്ട് ലാല്‍ പറയുന്നു.

“ഹണീബീ” കണ്ടു കഴിഞ്ഞപ്പോള്‍ മുതല്‍ക്കേ എനിക്ക് സംവിധായകനെന്ന നിലയില്‍ ജീനിന്റെ പ്രതിഭ മനസിലായി. എന്നിലെ ആക്ടറെ പോലും ഇതുവരെ കാണാത്ത രീതിയില്‍ അവന്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ചെറിയ കാര്യങ്ങളില്‍ തകര്‍ന്നു പോകുന്ന ഒരു സ്വഭാവമുണ്ട് അവന്.

“ഹായ് അയാം ടോണി” ചെയ്തു കഴിഞ്ഞു അത് തിയേറ്ററില്‍ പരാജയമായപ്പോള്‍ നിരവധി കമന്റുകള്‍ വന്നിരുന്നു. “പിന്നെ അപ്പനും മോനും കൂടി ഇങ്ങനെ ഒരു സിനിമ ഉണ്ടാക്കാനാണോ വന്നിരിക്കുന്നത്” എന്നൊക്കെയുള്ള കമന്റ് കണ്ടപ്പോള്‍ ജീന്‍ ഭീകരമായി തകര്‍ന്നു പോയി.

അത്രയും സെന്‍സിറ്റിവായാല്‍ നമുക്ക് അടുത്ത സിനിമ ചെയ്യാനുള്ള ആത്മവിശ്വാസം കുറയും. ഞാന്‍ എന്റെ മനസ്സിലെ സിനിമയാണ് പറഞ്ഞത്. കമന്റ് പറയുന്നവര്‍ അവന്റെ അഭിപ്രായം പറഞ്ഞു കൊണ്ടേയിരിക്കും. ഞാന്‍ എന്റെ ജോലി തുടരുക എന്ന് ചിന്തിച്ചാല്‍ മാത്രമേ ഏതൊരാള്‍ക്കും സക്‌സസ് ഉണ്ടാകൂ”. ലാല്‍ പറയുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ