'മഞ്ജു പിന്മാറിയ സിനിമയാണെന്ന് അറിഞ്ഞിട്ടും ദിവ്യ ആ റോള്‍ സന്തോഷത്തോടെ സ്വീകരിച്ചു..'; തുറന്നു പറഞ്ഞ് ലാല്‍ജോസ്

മലയാള സിനിമയില്‍ ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ലാല്‍ജോസ്. മമ്മൂട്ടിയെ നായകനാക്കി 1998ല്‍ ഒരുക്കിയ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് ലാല്‍ജോസ് സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. ചിത്രത്തില്‍ ദിവ്യ ഉണ്ണി ആയിരുന്നു നായിക.

എന്നാല്‍ ദിവ്യ അല്ല മഞ്ജു വാര്യര്‍ ആയിരുന്നു ഈ ചിത്രത്തില്‍ നായിക ആകേണ്ടിയിരുന്നത് എന്നാണ് ലാല്‍ജോസ് പറയുന്നത്. എന്റെ ആദ്യ സിനിമയായ ഒരു മറവത്തൂര്‍ കനവില്‍ നായിക ആകേണ്ടിയിരുന്നത് മഞ്ജു വാരിയര്‍ ആയിരുന്നു ചില കാരണങ്ങളാല്‍ മഞ്ജു പിന്മാറി.

എന്തു ചെയ്യുമെന്ന് അറിയാതിരിക്കുമ്പോഴാണ് ദിവ്യയെ വിളിച്ചത്. മഞ്ജു പിന്മാറിയ സിനിമയെന്ന് അറിഞ്ഞിട്ടും സന്തോഷത്തോടെ ദിവ്യ ആ റോള്‍ സ്വീകരിച്ചു എന്നാണ് വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ജോസ് പറയുന്നത്. ചിത്രത്തില്‍ മമ്മൂട്ടി നായകനായി എത്തിയ സാഹചര്യത്തെ കുറിച്ച് ലാല്‍ജോസ് നേരത്തെ പറഞ്ഞിരുന്നു.

അഴകിയ രാവണന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് മമ്മൂട്ടിയെ പരിചയപ്പെടുന്നത്. സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന സമയത്ത് നായകനായി അഭിനയിക്കാമെന്ന് മമ്മൂട്ടിയാണ് ഇങ്ങോട്ട് പറഞ്ഞത്. ആദ്യ ചിത്രത്തില്‍ നായകന്‍ ആക്കിയില്ലെങ്കില്‍ പിന്നെ ജീവിതത്തില്‍ ഡേറ്റ് തരില്ലെന്ന് മമ്മൂട്ടി പറഞ്ഞു.

പലപ്പോഴും മമ്മൂട്ടി വാശി പിടിച്ച സമയത്ത് അതേ വാശിയില്‍ തിരിച്ചും നിന്നിട്ടുണ്ട്. വേറെയൊരു നടന്‍ ആയിരുന്നെങ്കില്‍ ഇതെല്ലാം മനസില്‍ വൈരാഗ്യമായി സൂക്ഷിച്ചേനെ. പക്ഷേ മമ്മൂട്ടി ആ സമയത്ത് തന്നെ അതെല്ലാം വിട്ടു കളയുകയും തോളില്‍ വന്നു കൈയിടുകയും ചെയ്യുമായിരുന്നു എന്നാണ് ലാല്‍ജോസ് പറഞ്ഞത്.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്