എന്റെ പരാജയമാണെന്ന് പറയുമ്പോള്‍ ഉള്ളിലിരുന്ന് ഒരാള്‍ കരയുന്നുണ്ടായിരുന്നു, എങ്കിലും; സുരേഷ് ഗോപി സിനിമയെ കുറിച്ച് ലാല്‍ ജോസ്

സിനിമാ കരിയറിലെ തുടക്ക കാലത്ത് ചില പരാജയങ്ങള്‍ ലാല്‍ ജോസിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇതിലൊന്നായിരുന്നു 2001 ലിറങ്ങിയ രണ്ടാം ഭാവം. ഇപ്പോഴിതാ സുരേഷ് ഗോപി നായകനായ ആ സിനിമയെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് സംവിധായകന്‍.

‘ഇതോടെ ലാല്‍ ജോസ് എന്ന സംവിധായകന്റെ കഥ കഴിഞ്ഞു എന്ന് തന്നെ ചിന്തിച്ചു. കാരണം എന്റെ കരിയറിലെ ആദ്യത്തെ സിനിമ ഹിറ്റായി. രണ്ടാമത്തെ സിനിമ ആവറേജ് വിജയമായി. മൂന്നാമത്തെ സിനിമ ഫ്‌ലോപ്പായി. ഗ്രാഫ് താഴേക്കാണ്. പത്രങ്ങളില്‍ നിരൂപണമെഴുതുന്നവര്‍ ഒരു ടീമിന്റെ മൊത്തം പരാജയമായി അതിനെ ചിത്രീകരിച്ചു. അതില്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത് തിരക്കഥാകൃത്ത് രജ്ജന്‍ പ്രമോദായിരുന്നു’

എന്നാല്‍ ആ സിനിമയ്ക്ക് എന്തെങ്കിലും പരാജയം പറ്റിയിട്ടുണ്ടെങ്കില്‍ അതിന്റെ എല്ലാ ഉത്തരവാദിത്വവും എനിക്കാണെന്ന് ഞാനെരു പത്രത്തില്‍ പറഞ്ഞു. കാരണം സംവിധായകന്റേതാണ് സിനിമയെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ ഓക്കെയാണെന്ന് പറഞ്ഞ സീനുകളാണതില്‍ ഉണ്ടായിരിക്കുന്നത്. മറ്റാരുടെയും പരാജയമല്ല എന്റെ പരാജയമാണെന്ന് ഇന്റര്‍വ്യൂയില്‍ പറഞ്ഞു’

‘പക്ഷെ അത് പറയുമ്പോള്‍ ഉള്ളിലിരുന്ന് ഒരാള്‍ കരയുന്നുണ്ട്. ഇനിയാെരു സിനിമ ചെയ്യാന്‍ ഭാഗ്യമുണ്ടെങ്കില്‍ അത് ഇതേ ടീമിനെ വെച്ചായിരിക്കുമെന്ന്. രണ്ടാം ഭാവം എന്ന സിനിമയുടെ പരാജയത്തിന് ശേഷം വല്ലാതെ ഉള്‍വലിഞ്ഞ് വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ ഇരിക്കുന്ന അവസ്ഥയിലേക്ക് പോയി’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

പാകിസ്ഥാന്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു; പിന്നാലെ പറന്ന് വട്ടമിട്ട് റാഞ്ചി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

യാ മോനെ സഞ്ജു; വിരാട് കോഹ്ലി, രോഹിത് ശർമ്മ, സൂര്യ കുമാർ യാദവ് എന്നിവർക്ക് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

ലോറന്‍സ് ബിഷ്‌ണോയുടെ സഹോദരന്‍ അമേരിക്കയില്‍ പിടിയില്‍; ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടങ്ങിയതായി പൊലീസ്

"നല്ല കഴിവുണ്ടെങ്കിലും അത് കളിക്കളത്തിൽ കാണാൻ സാധിക്കാത്തത് മറ്റൊരു കാരണം കൊണ്ടാണ്"; എംബാപ്പയെ കുറിച്ച് ഫ്രാൻസ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

"സഞ്ജുവിനെ ആരെങ്കിലും തിരഞ്ഞെടുക്കുമോ, അതിലും കേമനായ മറ്റൊരു താരം ഇന്ത്യൻ ടീമിൽ ഉണ്ട്"; മുൻ പാകിസ്ഥാൻ താരത്തിന്റെ വാക്കുകൾ വൈറൽ

സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് ഏര്‍പ്പെടുത്തണം; തൊഴിലിടങ്ങളില്‍ സ്ത്രീ സൗഹൃദ അന്തരീക്ഷം അനിവാര്യമാണെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ

നെയ്മറിന്റെയും റൊണാൾഡോയുടെയും കാര്യത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തി സൗദി ലീഗ് സിഇഓ; സംഭവം ഇങ്ങനെ

ബിജെപിയും ബിരേണും ചോരമണക്കുന്ന മണിപ്പൂരും

ഒരു ജീവനായ് ഒന്നിച്ച് കൈകോര്‍ക്കാം: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സുമനസുകളുടെ കനിവ് തേടി ഷാഹുല്‍; ജീവന്‍രക്ഷ ചികില്‍സയ്ക്ക് വേണ്ടത് 30 ലക്ഷത്തിലധികം രൂപ

മുനമ്പം വിഷയത്തില്‍ സമവായ ചര്‍ച്ചയുമായി ലീഗ് നേതാക്കള്‍; വാരാപ്പുഴ അതിരൂപത ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി