'വിക്രമാദിത്യന്‍' രണ്ടാം ഭാഗം ഓക്കെയായി, എന്നാല്‍ ദുല്‍ഖറിനോട് പറഞ്ഞിട്ടില്ല: ലാല്‍ജോസ്

ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, നമിത പ്രമോദ് ഒന്നിച്ച ‘വിക്രമാദിത്യന്‍’ സിനിമയുടെ രണ്ടാം ഭാഗം ഒരുക്കുകയാണെന്ന് സംവിധായകന്‍ ലാല്‍ജോസ്. രണ്ടാം ഭാഗത്തിന്റെ കഥ ഓക്കെയായി എന്നാണ് ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ജോസ് പറയുന്നത്.

വിക്രമാദിത്യന്‍ രണ്ടാം ഭാഗം ഓക്കെയായി. ദുല്‍ഖറിനോട് പറഞ്ഞിട്ടില്ല. കഥ ആദ്യമധ്യാന്ത്യം സെറ്റായി. ഒരു വണ്‍ലൈന്‍ സെറ്റായി കഴിഞ്ഞാല്‍ ദുല്‍ഖറിനോട് സംസാരിക്കണം. ദുല്‍ഖര്‍ ഓക്കെയാണെങ്കില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാവും. ദുല്‍ഖറുണ്ടാവും, ഉണ്ണി മുകുന്ദനുണ്ടാവും.

പിന്നെ ആരൊക്കെയുണ്ടാവും എന്ന് ഇപ്പോള്‍ പറയാറായിട്ടില്ല. നമിത ഒരു ചെറിയ പോഷനിലുണ്ടാവും. നിവിന്‍ പോളി ഗസ്റ്റ് റോളിലുണ്ടാവുമോ എന്ന് പറയാന്‍ പറ്റില്ല. അന്നത്തെ ആളുകളൊക്കെ ഇപ്പോള്‍ ഒരുപാട് വളര്‍ന്ന് പോയി. ദുല്‍ഖര്‍ തന്നെ ഇത് അക്സപ്റ്റ് ചെയ്യുമോയെന്ന് അറിയില്ല.

കാരണം അന്നത്തെ പോലെ ഈക്വല്‍ ഇമ്പോര്‍ട്ടന്റ് ആയിട്ടുള്ള റോളില്‍ ഉണ്ണിയുണ്ട്. എങ്ങനെയായിരിക്കും ദുല്‍ഖര്‍ ഈ സിനിമയെ സമീപിക്കുക എന്നറിയില്ല. മാത്രമല്ല ഇത്തവണ ഒരു സ്റ്റാറും കൂടി പടത്തിലുണ്ടാവും. അത് പറയാറായിട്ടില്ല. ആയാളോടും പറഞ്ഞിട്ടില്ല.

ഒരാളെ മനസില്‍ കണ്ടുവെച്ചിട്ടുണ്ട്. ദുല്‍ഖറിന്റെ ക്ലീന്‍ ചീറ്റ് കിട്ടിയാലേ മുന്നോട്ട് പോകാന്‍ പറ്റൂ എന്നാണ് ലാല്‍ജോസ് പറയുന്നത്. 2014ല്‍ പുറത്തിറങ്ങിയ വിക്രമാദിത്യന്‍ വലിയ വാണിജ്യ വിജയമായിരുന്നു. ഇക്ബാല്‍ കുറ്റിപ്പുറം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ