പവര്‍ ഗ്രൂപ്പ് ലാലേട്ടനും മമ്മൂക്കയുമല്ല, അത് പുറത്തേക്ക് മുഖം കൊണ്ടുവരാതെ ഒളിഞ്ഞു നില്‍ക്കുന്ന ചിലരാണ്: സാന്ദ്ര തോമസ്

മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പ് മോഹന്‍ലാലും മമ്മൂട്ടിയുമല്ലെന്ന് നിര്‍മ്മാതാവ് സാന്ദ്ര തോമസ്. ഇവരുടെ മേല്‍ കുറ്റമാരോപിക്കുമ്പോഴും പുറത്തേക്ക് മുഖം കൊണ്ടുവരാതെ ഒളിഞ്ഞു നില്‍ക്കുന്ന ചിലരാണ് പവര്‍ഗ്രൂപ്പിനെ നിയന്ത്രിക്കുന്നതെന്ന് സാന്ദ്ര തോമസ് ആരോപിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയിലെ ലൈവത്തോണിലായിരുന്നു സാന്ദ്ര തോമസിന്റെ പ്രതികരണം.

‘ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തിറങ്ങിയതിന് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും നേതാക്കള്‍ക്കിടയിലും ഏറ്റവും വലിയ ചര്‍ച്ചയായത് പവര്‍ ഗ്രൂപ്പ് ആയിരുന്നു. ഈ പവര്‍ഗ്രൂപ്പില്‍ ഞാന്‍ ഉണ്ടോ, ഞാന്‍ ഇല്ലേ എന്നതായിരുന്നു അവര്‍ക്കിടയിലെ ഏറ്റവും വലിയ ചോദ്യം. പവര്‍ ഗ്രൂപ്പ് എന്ന വാക്കിനെ അവര്‍ എല്ലാവരും ഭയപ്പെടുന്നുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അവരെല്ലാം ആ പവര്‍ ഗ്രൂപ്പില്‍ ഉണ്ട് എന്നതാണ് അവരെയെല്ലാം ഭയപ്പെടുന്നതിന്റെ ഏറ്റവും വലിയ കാരണം.’

‘പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഒരു കമ്മിറ്റിയില്‍ അസോസിയേഷന്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍ എന്തിനാണ് അങ്ങനെ ഒരു പവര്‍ ഗ്രൂപ്പിനെ ഭയപ്പെടുന്നതെന്നും ഇവിടെ അങ്ങനെ ഒരു പവര്‍ ഗ്രൂപ്പ് ഇല്ലെന്നും പറഞ്ഞു. ഇങ്ങനെ ഒരു ഗ്രൂപ്പ് ഇല്ലേ എന്ന് തിരിച്ചു ചോദിച്ചപ്പോള്‍ അത് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത്, ഇവിടെ മോഹന്‍ലാലും മമ്മൂട്ടിയുമാണ് പവര്‍ ഗ്രൂപ്പ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.’

‘അവിടെ ഇരുന്ന എല്ലാവര്‍ക്കും വ്യക്തമാണ്, ലാലേട്ടനും മമ്മൂക്കയുമല്ല പവര്‍ ഗ്രൂപ്പ് എന്ന്. അവരുടെ മേല്‍ കുറ്റമാരോപിക്കുമ്പോഴും പുറത്തേക്ക് മുഖം കൊണ്ടുവരാതെ ഒളിഞ്ഞു നില്‍ക്കുന്ന ചിലരാണ് പവര്‍ഗ്രൂപ്പിനെ നിയന്ത്രിക്കുന്നത്’ സാന്ദ്ര തോമസ് ആരോപിച്ചു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ