ഞാന്‍ ചുംബന സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അനാര്‍ക്കലി ബ്രേക്കപ്പ് ആയി.. ഇവളുടെ പ്രണയങ്ങളെല്ലാം തമാശയാ: ലാലി പിഎം

പ്രണയിക്കുമ്പോള്‍ അത് പൊളിറ്റിക്കല്‍ ആവണമെന്ന ഉപദേശമാണ് താന്‍ മക്കള്‍ക്ക് നല്‍കിയിട്ടുള്ളതെന്ന് നടിയും ആക്ടിവിസ്റ്റുമായി ലാലി പിഎം. മലയാളത്തില്‍ ശ്രദ്ധേയായ യുവനടി അനാര്‍ക്കലി മരക്കാറിന്റെ അമ്മയാണ് ലാലി. ഇവരുടെ മൂത്തമകളും അനാര്‍ക്കലിയുടെ ചേച്ചിയുമായ ലക്ഷ്മി മരക്കാര്‍ ബാലതാരമായി സിനിമയില്‍ എത്തിയിരുന്നു.

മക്കളുടെ പ്രണയത്തെ കുറിച്ച് ലാലി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മകള്‍ പ്രണയിക്കുന്നയാള്‍ പൊളിറ്റിക്കല്‍ ആവണം എന്നു മാത്രമേ താന്‍ ആവശ്യപ്പെട്ടിട്ടുള്ളൂ എന്നാണ് ലാലി പറയുന്നത്. അനാര്‍ക്കലിയും ലാലിയും ഒന്നിച്ച് പങ്കെടുത്ത അഭിമുഖത്തിലാണ് ഇരുവരും സംസാരിച്ചത്.

”ഇവളുടെ പ്രണയങ്ങളെല്ലാം ഭയങ്കര തമാശയാണ്. ഇവള്‍ മുടി വെട്ടിയാല്‍ ബ്രേക്കപ്പാകും. ഞാന്‍ ചുംബന സമരത്തില്‍ പങ്കെടുത്തു എന്ന പേരില്‍ ഇവള്‍ ബ്രേക്കപ്പായിട്ടുണ്ട്. പൊളിറ്റിക്കല്‍ അല്ലാത്ത ആളുകളായതു കൊണ്ടല്ലേ, മുടി കളഞ്ഞെന്ന് പറഞ്ഞ് ബ്രേക്കപ്പായപ്പോള്‍ നിന്റെ മുടിയെയാണോ അവര്‍ സ്‌നേഹിച്ചതെന്ന് ഞാന്‍ ചോദിച്ചു.”

”പോയി പണി നോക്കാന്‍ പറയെന്ന് ഞാന്‍ പറയും. ഞങ്ങള്‍ രണ്ട് പേരും ഒരു ഐസ്‌ക്രീം കഴിച്ച് തിരിച്ച് വരും. ഞാന്‍ ആവശ്യപ്പെട്ടിട്ടുള്ളത് പൊളിറ്റിക്കല്‍ ആകണം എന്നാണ്. അല്ലാതെ ബോറായിരിക്കും” എന്നാണ് ലാലി പറയുന്നത്. അതേസമയം, ‘ആനന്ദം’ എന്ന ചിത്രത്തിലൂടെയാണ് അനാര്‍ക്കലി അഭിനയരംഗത്തേക്ക് എത്തുന്നത്.

‘വിമാനം’, ‘മന്ദാരം’, ‘മാര്‍ക്കോണി മത്തായി’, ‘ഉയരെ’, ‘പ്രിയന്‍ ഓട്ടത്തിലാണ്’, ‘ബി 32 മുതല്‍ 44 വരെ’, ‘ജാനകി ജാനേ’ എന്നീ ചിത്രങ്ങളിലും അനാര്‍ക്കലി അഭിനയിച്ചിട്ടുണ്ട്. ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രത്തിലൂടെയാണ് ലാലി ശ്രദ്ധ നേടുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം