കല്ലുകടിയായി തോന്നിയത് ലാലിയുടെ അഭിനയം..; 'തലവന്‍' റിലീസിന് പിന്നാലെ നടിക്ക് വിമര്‍ശനം, മറുപടിയുമായി താരം

പൊസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ തിയേറ്ററില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ് ജിസ് ജോയ് ചിത്രം ‘തലവന്‍’. ബിജു മേനോനും ആസിഫ് അലിയും നായകന്മാരായ ത്രില്ലര്‍ ചിത്രമാണിത്. സിനിമയുടെ റിലീസിന് പിന്നാലെ തനിക്കെതിരെ എത്തുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ലാലി പിഎം.

ലാലിയുടെയും സാബുമോന്റെയും അഭിനയമാണെന്ന ഒരു വിമര്‍ശനക്കുറിപ്പ് പങ്കുവച്ചായിരുന്നു ലാലിയുടെ പ്രതികരണം. ഈ പോസ്റ്റില്‍ തന്നെ ടാഗ് ചെയ്തവരുടെ മനോനിലയെ കുറിച്ചാണ് ലാലി പോസ്റ്റില്‍ പറയുന്നത്. ഇങ്ങനൊരു പോസ്റ്റ് എഴുതാന്‍ ആളുകള്‍ക്ക് എത്രമാത്രം വെറുപ്പ് ഉണ്ടാകും എന്നാണ് ലാലി ചോദിക്കുന്നത്.

ലാലി പിഎമ്മിന്റെ കുറിപ്പ്:

മനുഷ്യര്‍ക്ക് എത്രമാത്രം വെറുപ്പുണ്ടാവണം അല്ലേ ഇമ്മാതിരി ഒക്കെ എഴുതി പോസ്റ്റ് ചെയ്യുവാന്‍! എന്നെ ഇങ്ങനെയൊക്കെ പറയുന്നതില്‍ വിഷമം ഒന്നും ഇല്ല. അതിനെ തമാശയായി എടുത്ത് വേണമെങ്കില്‍ അവിടെ 2 ചളി കമന്റും ഇടും. കാരണം എന്നെ എനിക്കറിയാവുന്നതുപോലെ മറ്റാര്‍ക്കെങ്കിലും അറിയാമെന്ന് വിചാരിക്കുന്നേയില്ല. പക്ഷേ അവിടെ ഒരു ലൈക്ക് കൊണ്ടോ കമന്റ് കൊണ്ടോ ആ പോസ്റ്റിന് റീച്ചു കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. അതിന്റെ ആവശ്യമില്ല അതുകൊണ്ടുതന്നെ.

ഞാന്‍ അഭിനയിച്ച എല്ലാ സിനിമയും കണ്ടിട്ടാണോ ഈ വിലയിരുത്തുന്നത് എന്ന് ചോദിക്കുന്നില്ല. ചിലപ്പോള്‍ ആയിരിക്കുമെങ്കിലോ. എന്റെ അഭിനയത്തിന്റെ ഗ്രാഫ് ഉയരുന്നുണ്ടോ എന്ന് നോക്കാനുള്ള ആ ഒരു മനസ്സിനെ കാണാതെ പോകുന്നില്ല. പക്ഷേ എനിക്ക് മനസ്സിലാവാത്തത് അത്തരം ഒരു പോസ്റ്റില്‍ എന്നെ മെന്‍ഷന്‍ ചെയ്യാന്‍ ചിലര്‍ കാണിക്കുന്ന ആ ഒരു നിഗൂഢമായ ആഹ്ലാദത്തെ പറ്റിയാണ്. ഇതൊക്കെ കണ്ടോളൂ നിങ്ങള്‍ അത്ര വലിയ സംഭവം ഒന്നുമല്ല. നിങ്ങളെപ്പറ്റി മനുഷ്യര്‍ക്കുള്ള അഭിപ്രായം ഇതാണ് എന്ന് കാണിക്കാനുള്ള ആ വെമ്പല്‍.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ