ജയമോഹന്‍ പറഞ്ഞതില്‍ ചില സത്യങ്ങള്‍ ഉണ്ടെങ്കിലും.. മനുഷ്യര്‍ നടത്തുന്ന തെമ്മാടിത്തരങ്ങളെ കണ്ടുപിടിച്ച് സര്‍ക്കാര്‍ ഫൈന്‍ അടപ്പിക്കണം: ലാലി പിഎം

മലയാള സിനിമയെയും മലയാളികളെയും അടച്ചാക്ഷേപിച്ച എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹനെതിരെ നടിയും ആക്ടിവിസ്റ്റുമായ ലാലി പിഎം. ജയമോഹന്‍ പറഞ്ഞ കാര്യങ്ങളില്‍ ചി സത്യങ്ങള്‍ ഉണ്ടെങ്കിലും അത് മലയാളിയുടെ മാത്രം പ്രശ്‌നമായി കണക്കാക്കുന്നില്ല. ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മനുഷ്യര്‍ നടത്തുന്ന തെമ്മാടിത്തരങ്ങളെ കണ്ടുപിടിച്ച് ഫൈന്‍ അടപ്പിച്ച് ഇല്ലാതാക്കേണ്ട ചുമതല അതാത് ഗവണ്‍മെന്റുകള്‍ ഏറ്റെടുക്കേണ്ടതാണ് എന്നും ലാലി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നടിയുടെ കുറിപ്പ്:

ജയമോഹന്‍ പറഞ്ഞ വിമര്‍ശനങ്ങള്‍ ഒരു സിനിമ വരുമ്പോള്‍ ഉണ്ടാകേണ്ടതല്ല. അതിലൊക്കെയും ചില സത്യങ്ങള്‍ ഉണ്ടെങ്കിലും അത് മലയാളിയുടെ മാത്രം പ്രശ്‌നമായി ഞാന്‍ കണക്കാക്കുന്നില്ല. ഒരു സിനിമയുടെ വിജയത്തില്‍ അസഹിഷ്ണുമായി പറയേണ്ട പ്രസ്താവനയല്ല അത്.

ശബരിമലയെ കുറിച്ചും അയ്യപ്പനെ കുറിച്ചും നല്ല ഒരു സിനിമ തമിഴ്‌നാട്ടുകാര്‍ എടുത്തു വിജയിച്ചു കഴിയുമ്പോള്‍ ശബരിമലയിലേക്ക് വരുന്ന തമിഴ് അയ്യപ്പന്മാര്‍ ട്രെയിനിലും പോരുന്ന വഴിയിലും എരുമേലിയിലും പമ്പയിലും ശബരിമലയിലും ഒക്കെ കാണിച്ചുകൂട്ടുന്ന വിതറിയിടുന്ന വൃത്തികേടുകളെ ചൂണ്ടിക്കാണിച്ച് പരിഹസിക്കുന്നത് ശരിയാണോ?

കാട്ടില്‍ കുപ്പിച്ചില്ലുകള്‍ പൊട്ടിച്ച് ഇടുന്നത് മലയാളികള്‍ ആണെന്ന് അവര്‍ കണക്കെടുത്തിട്ടുണ്ടോ? എങ്ങനെയാണ് പല ദേശക്കാര്‍ വരുന്ന ഒരു സ്ഥലത്തെ വൃത്തികേടുകളെ മലയാളിയില്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നത്? ജയമോഹന് തികഞ്ഞ അഹങ്കാരവും വംശീയതയും ഒപ്പം അതിലൊരു സംഘപരിവാര്‍ കുബുദ്ധിയും ഉണ്ടെന്ന് ഞാന്‍ വിചാരിക്കുന്നു.

പക്ഷേ തീര്‍ച്ചയായും മലയാളികള്‍ക്ക് എന്നല്ല ലോകമെമ്പാടുമുള്ള എല്ലാ സഞ്ചാരികള്‍ക്കും ഒരു സഞ്ചാരസാക്ഷരത ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മനുഷ്യര്‍ നടത്തുന്ന തെമ്മാടിത്തരങ്ങളെ കണ്ടുപിടിച്ച് ഫൈന്‍ അടപ്പിച്ച് ഇല്ലാതാക്കേണ്ട ചുമതല അതാത് ഗവണ്‍മെന്റുകള്‍ ഏറ്റെടുക്കേണ്ടതുമാണ്.

Latest Stories

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം