സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രമാണ് ‘മ്യാവൂ’. ചിത്രത്തില്‍ പൂച്ചയും ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. പൂച്ച കാരണം സിനിമ നിര്‍ത്തി വെയ്‌ക്കേണ്ടി വരുമെന്ന് തോന്നിയിരുന്നു എന്നാണ് ലാല്‍ ജോസ് പറയുന്നത്.
ചിത്രത്തില്‍ ആദ്യം പരിശീലനം നല്‍കിയ പൂച്ചയെ ആയിരുന്നു കൊണ്ടു വന്നത്. എന്നാല്‍ കൂട്ടില്‍ നിന്ന് ഇറക്കി വിട്ടതിന് പിന്നാലെ കാറിന് അടിയില്‍ കയറി ഇരിക്കുകയായിരുന്നു. പിന്നീട് അത് പുറത്തേയ്ക്ക് വന്നില്ല. പൂച്ചയെ കാരണം സിനിമ നിര്‍ത്തി വെയ്‌ക്കേണ്ടി വരുമെന്ന് വരെ വിചാരിച്ചിരുന്നു.
പിന്നീട് മറ്റൊരു വീട്ടില്‍ വളര്‍ത്തുന്ന പൂച്ചയെ കിട്ടി. വയറ്റില്‍ ലവ് ചിഹ്നമുള്ള കാണാന്‍ ഭംഗിയുളള പൂച്ച. ആദ്യം അതും പ്രശ്‌നം തന്നെയായിരുന്നു. പിന്നെ പൂച്ച ഇണങ്ങുകയായിരുന്നു. തങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം പൂച്ച ചെയ്തു തന്നു.
ഒരു ദിവസം ഫുള്‍ പുള്ളിക്കാരിയുടെ മൂഡ് അനുസരിച്ച് ഫോളോ ചെയ്ത് ഷൂട്ട് ചെയ്യുകയായിരുന്നു. ബാക്കി എല്ലാ ഷൂട്ടിംഗും പൂര്‍ത്തിയായതിന് ശേഷം പൂച്ചയുടെ മാത്രം ഷോട്ടുകള്‍ ഒരു ദിവസം എടുത്തു. പുള്ളിക്കാരി റെഡിയാവുമ്പോള്‍ ക്യാമറ വെച്ച് ഷൂട്ട് ചെയ്തു.
Read more
ഗള്‍ഫിലുള്ള മലയാളികള്‍ക്ക് പൂച്ച വളരെ ഫെമിലിയറാണ്. വീടുകളിലൊക്കെ ഉള്ളതാണ് എന്നും ലാല്‍ജോസ് ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഡിസംബര്‍ 24ന് ആണ് മ്യാവൂ റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.