പണ്ട് ചാന്‍സ് ചോദിക്കുമായിരുന്നു. ഇപ്പോ അതങ്ങ് നിര്‍ത്തി; തുറന്നുപറഞ്ഞ് ലാലു അലക്‌സ്

ഒരു ഇടവേളയ്ക്ക് ശേഷം ലാലു അലക്‌സ് അവതരിപ്പിച്ച ബ്രോ ഡാഡിയിലെ കുര്യന്‍ മാളിയേക്കല്‍ എന്ന കഥാപാത്രത്തെ ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. സിനിമയില്‍ വിജയിച്ചു നില്‍ക്കുന്നു എന്ന് പ്രേക്ഷകര്‍ കരുതുന്നവര്‍ പോലും ഇപ്പോഴും സംവിധായകരോട് ചാന്‍സ് ചോദിക്കാറുണ്ട്.

താനും പണ്ട് ചാന്‍സ് ചോദിക്കാറുണ്ടായിരുന്നു എന്നും എന്നാല്‍ ഇപ്പോള്‍ അത് നിര്‍ത്തി എന്നും പറയുകയാണ് ലാലു അലക്സ്. ബിഹൈന്‍ഡ്വുഡ്സിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഞാന്‍ ഒന്നിന്റേയും പുറകെ ഓടുന്ന ആളല്ല. പണ്ട് ചാന്‍സ് ചോദിക്കുമായിരുന്നു. ഇപ്പോ അതങ്ങ് നിര്‍ത്തി. ഏതായാലും അവിടുന്നു ഇവിടെ വരെയൊക്കെ എത്തിയല്ലോ.

ഇനിയും എനിക്ക് പറ്റിയ, എന്നെ കൊണ്ട് ചെയ്യിച്ചെടുക്കാന്‍ പറ്റിയ വേഷങ്ങള്‍ വരട്ടെ, വരുമ്പോള്‍ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്ത് സ്വീകരിക്കും ലാലു അലക്സ് പറഞ്ഞു. ഇപ്പോഴും അഭിനയിക്കാന്‍ പോകുമ്പോള്‍ പേടിയുണ്ട്. പുതിയ സംവിധായകനാണെങ്കില്‍. ഞാന്‍ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത സംവിധായകനാണെങ്കില്‍ ഒരു രണ്ടുമൂന്ന് ഷോട്ടൊക്കെ എടുത്ത് കഴിയുമ്പോഴേ ഞാന്‍ കംഫര്‍ട്ടബിള്‍ ആവുകയുള്ളൂ. ലാലു അലക്‌സ് കൂട്ടിച്ചേര്‍ത്തു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി