എന്ത് ചോദ്യമാണ്, ഏത് മതക്കാരോട് ചോദിച്ചാലും പറയാറില്ലേ വിവാഹം സ്വര്‍ഗ്ഗത്തില്‍ വെച്ചാണ് നടക്കുന്നതെന്ന്: ലാലു അലക്‌സ്

ബ്രോ ഡാഡിയിലെ. കുര്യന്‍ മാളിയേക്കല്‍ എന്ന കഥാപാത്രമായി മാസ്സ് എന്‍ട്രിയാണ് നടന്‍ ലാലു അലക്‌സ് നടത്തിയത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് സിനിമയില്‍ നിന്നും വിവാഹം കഴിക്കാത്തതെന്ന് നടന്‍ തുറന്നുപറഞ്ഞിരിക്കുകയാണ.് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ലാലുവിന്റെ പ്രതികരണം.

‘എന്ത് ചോദ്യമാണ് ടോ ഉവ്വേ. ഏത് മതക്കാരോട് ചോദിച്ചാലും പറയാറില്ലേ വിവാഹം സ്വര്‍ഗ്ഗത്തില്‍ വെച്ചാണ് നടക്കുന്നതെന്ന്. അല്ലെങ്കില്‍ ദൈവത്തില്‍ നിശ്ചയിക്കപ്പെട്ടത് ആണെന്നാണ്. അങ്ങനെയാണ് ജീവിത പങ്കാളി വന്നു ചേരുന്നത്. കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ച് നടത്തിയ വിവാഹം ആണ് എന്റേത്. 1987 ലായിരുന്നു വിവാഹം. ഈ നാട് ഒക്കെ കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് ഞാന്‍ ബെറ്റിയുടെ കഴുത്തില്‍ മിന്നുകെട്ടുന്നത്. നാല് മക്കള്‍ എനിക്ക് ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ മൂന്നു പേരെ ഉള്ളൂ. ബെന്‍, സെന്‍, സിയ എന്നാണ് അവരുടെ പേരുകള്‍.

ഒപ്പം അഭിനയിച്ച നടിമാരില്‍ നല്ല കെമിസ്ട്രിയും കംഫര്‍ട്ടും തോന്നിയ അഭിനയത്രി എന്ന് ഒരാളെ എടുത്തു പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് മികച്ച നടിമാര്‍ക്കൊപ്പം താന്‍ അഭിനയിച്ചിട്ടുണ്ട്. സുകുമാരി ചേച്ചി ഒക്കെ വലിയ പിന്തുണയും സ്നേഹവും നല്‍കിയവരാണ്. ചേച്ചി അടുത്തുള്ളപ്പോള്‍ നമുക്ക് ഒരു തലവേദന വന്നു എന്ന് വിചാരിക്കുക, ചേച്ചിയുടെ കയ്യില്‍ മരുന്നുണ്ടാകും. അല്ലെങ്കില്‍ കാലിന് വേദനയുണ്ടോ അതിനും വരുന്നുണ്ടാകും. പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിധത്തില്‍ വണ്ടര്‍ഫുള്‍ ആയിരുന്നു ചേച്ചി. ലാലു അലക്‌സ് കൂട്ടിച്ചേര്‍ത്തു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി