ഭയം കൊണ്ട് കിലുകിലാ എന്ന് വിറയ്ക്കുകയായിരുന്നു ഞാന്‍, ആ നടനുമൊത്തുള്ള അനുഭവം പങ്കുവെച്ച ലാലു അലക്‌സ്

നിത്യഹരിതനായകന്‍ നസീറുമൊത്ത് അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ച് നടന്‍ ലാലു അലക്‌സ്. ജീവിതത്തില്‍ നന്നായി ഭയന്ന ഒരു നിമിഷമായിരുന്നു അതെന്നും എന്നാല്‍ നിമിഷാര്‍ദ്ധത്തില്‍ തന്നെ നസീറിന്റെ ഇടപെടല്‍ മൂലം തനിക്ക് ഈസിയായി അഭിനയിക്കാന്‍ കഴിഞ്ഞുവെന്നും ലാലു ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

അതൊരു ഭയങ്കര അനുഭവമായിരുന്നു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഫീല്‍. ചെറുപ്രായമായിരുന്നു എനിക്ക്. വര്‍ഷങ്ങളായി സിനിമയില്‍ മാത്രം കണ്ടവരെ നേരിട്ടുകാണാനും സംസാരിക്കാനും ഒപ്പം അഭിനയിക്കാനുമൊക്കെ പറ്റുന്നു. നസീര്‍ സാറിനൊപ്പം ക്യാമറക്ക് മുന്നില്‍നില്‍ക്കുമ്പോള്‍ ഭയം തോന്നിയിരുന്നു. കിലുകിലാ വിറക്കുകയായിരുന്നു ഞാന്‍. പക്ഷേ അദ്ദേഹം ഈസിയായി എടുക്കാന്‍ പറഞ്ഞു. ധൈര്യമായി നില്‍ക്ക് എന്നു പറഞ്ഞത് ഇന്നും ഓര്‍മയുണ്ട്.

വലിയ സഭാകമ്പം ഉണ്ടായിരുന്നുവെങ്കിലും എന്റെ ആദ്യത്തെ ഷോട്ട് തന്നെ ഓക്കെയായി. ചെറുപ്പകാലത്തു കണ്ട പല സിനിമകളിലെയും ഡയലോഗുകള്‍ വീട്ടില്‍ വന്ന് പറഞ്ഞു നോക്കുന്ന ശീലമുണ്ടായിരുന്നു. അതുകൊണ്ടൊക്കെയാകും ആദ്യത്തെ ഷോട്ട് തന്നെ ഓക്കെ ആയത്. പിന്നെ ജയനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടി. ‘ മീന്‍’, ‘ ഇടിമുഴക്കം’ തുടങ്ങി നാലഞ്ച് സിനിമകള്‍. വല്ലാത്ത ത്രില്ലോടു കൂടിയാണ് ജയനൊപ്പം ക്യാമറക്ക് മുന്നില്‍ നിന്നത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി