സ്വകാര്യ ചിത്രങ്ങൾ ചോർന്നത് തൃഷയുടെ അറിവോടെ; അതുകൊണ്ടാണ് അവർ പരാതി നൽകാഞ്ഞത്; വെളിപ്പെടുത്തലുമായി സുചിത്ര

സുചി ലീക്ക്സ് എന്ന ഹാഷ് ടാഗോടെ ഗായികയും ആര്‍ജെയുമായ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയത് തെന്നിന്ത്യൻ സിനിമയിൽ വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം അരങ്ങേറിയത്. ഇപ്പോള് അതുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളാണ് സുചിത്ര മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

ഇപ്പോഴിതാ തൃഷയുടെ അറിവോട് കൂടി കൊടുത്ത ഫോട്ടോയാണ് സുചി ലീക്ക്‌സില്‍ വന്നതെന്നാണ് സുചിത്ര പറയുന്നത്. ഒരു കൂട്ടം ആളുകള്‍ ഒരുമിച്ചിരുന്ന് തമാശരൂപേണ ചെയ്ത പണിയാണിതെന്ന് പറഞ്ഞ സുചിത്ര, എന്താണ് നടന്നതെന്ന് തൃഷയ്ക്ക് നന്നായി അറിയാമെന്നും എന്നിട്ടും അവര്‍ പൊതുസമൂഹത്തിന് മുന്‍പില്‍ തന്നെ കുറ്റവാളിയാക്കിയെന്നും കൂട്ടിചേർത്തു. തൃഷയും റാണ ദഗുബാട്ടിയും ധനുഷും തമ്മിലുള്ള  സ്വകാര്യ ചിത്രങ്ങൾ അന്ന് തെന്നിന്ത്യയിൽ വലിയ ചർച്ചയായിരുന്നു. ശേഷം സുചിയെ ദൈവം ശിക്ഷിക്കണമെന്ന് തൃഷ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞതിനെ പറ്റിയും ഇപ്പോൾ ചർച്ചയാവുന്നുണ്ട്.

“ധനുഷും തന്റെ ഭര്‍ത്താവായിരുന്ന കാര്‍ത്തിക്കും അടക്കമുള്ള കുറച്ച് കൂട്ടുകാര്‍ ചേര്‍ന്ന് നടത്തിയൊരു പ്രാങ്കാണ് പിന്നീട് സുചി ലീക്‌സ് ആയി മാറിയത്. ഒരു കൂട്ടം ആളുകള്‍ ഒരുമിച്ചിരുന്ന് തമാശരൂപേണ ചെയ്ത പണിയാണിത്. അതിലൊരാള്‍ തെന്നിന്ത്യന്‍ നടി തൃഷയാണ്. അവര്‍ പ്രാങ്കായി ചെയ്ത കാര്യം കൈവിട്ട് പോയതാണ്. അതില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ എന്നെ ഇരയാക്കി മാറ്റുകയായിരുന്നു.

തൃഷയുടെ അറിവോടെ കൊടുത്ത ഫോട്ടോയാണ് സുചി ലീക്ക്‌സില്‍ വന്നത്. എന്നാല്‍ സംഭവം വിവാദമായതോടെ തൃഷ കൃഷ്ണനും ചിന്മയിയും ചേര്‍ന്ന് എനിക്കെതിരെ പ്രതികരിച്ചു. സുചി ലീക്ക്‌സിന്റെ സമയത്ത് തൃഷ വളരെ സെന്‍സിറ്റീവായിട്ടൊരു ട്വീറ്റ് ഇട്ടിരുന്നു. ‘സുചിയെ ദൈവം ശിക്ഷിക്കണം. അത് ഞങ്ങള്‍ക്ക് കാണണമെന്നുമായിരുന്നു ട്വീറ്റിലുണ്ടായിരുന്നത്.

എന്താണ് നടന്നതെന്ന് തൃഷയ്ക്ക് നന്നായി അറിയാം. എന്നിട്ടും അവര്‍ പൊതുസമൂഹത്തിന് മുന്‍പില്‍ നടത്തിയ പ്രതികരണം എന്നെ വിഷമിപ്പിച്ചു. ഈ സംഭവം കൊണ്ട് എന്റെ കരിയറും ജീവിതവും മാത്രമാണ് തകര്‍ന്നത്.

പുറത്ത് ആളുകളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന തൃഷ വേറെ, യഥാര്‍ത്ഥ തൃഷ വേറെയാണ്. തൃഷ മാത്രമല്ല ഗായിക ചിന്മയി കൂടി ചേര്‍ന്നിട്ടാണ് സുചി ലീക്‌സിലെ കാര്യങ്ങള്‍ ഓണ്‍ലൈന്‍ ഡാറ്റബേസില്‍ വരാന്‍ കാരണമായത്. എന്തുകൊണ്ടാണ് സുചി ലീക്ക്സ് വിഷയത്തില്‍ ഉള്‍പ്പെട്ട ഒരു നടിയും പരാതി കൊടുക്കാതിരുന്നത്.” എന്നാണ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുചിത്ര വെളിപ്പെടുത്തിയത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ